
കാലിഫോര്‍ണിയ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ കൂടിയാണ് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണിയായ വിഭവ് മിത്തല്‍. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസമാണ് മിത്തലിനെ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നിയമിച്ചത്.
ഇതിന് മുമ്പ് സാന്റാ അന്നായിലുള്ള യു.എസ്.അറ്റോര്‍ണി ഓഫീസില്‍ അസിസ്റ്റന്റ് യുണൈറ്റഡ് സ്റ്റേറ്റ് അറ്റോര്‍ണിയായിരുന്നു. പത്തുവര്‍ഷം ഫെഡറല്‍ പ്രോസിക്യൂട്ടറുമായി പ്രവര്‍ത്തിച്ചിരുന്നു.
ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലന്റ് കമ്മ്യൂണിറ്റിയിലും സൗത്ത് ഏഷ്യന്‍ ബാര്‍ ബോര്‍ഡ് മെംബറായും മിത്തല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 ല്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും ബി.എഡും 2008 ല്‍ ന്യൂയോര്‍ക്ക് സ്‌കൂള്‍ ഓഫ് ലോയില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.
മിത്തലിന്റെ പുതിയ സ്ഥാനലബ്ധിയില്‍ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ അഭിനന്ദിച്ചു. ലോ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച മിത്തല്‍ കഠിന പ്രയത്നവും ആത്മാര്‍ത്ഥതയും കൊണ്ടാണ് ഉന്നതപദവിയിയെത്തിയതെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..