.
വാഷിങ്ടണ്‍ ഡി.സി: അമേരിക്കന്‍ പൊതുമേഖലാരംഗത്തെ നാഷണല്‍ യു.എസ്.എ സ്റ്റേറ്റ്‌സ് സ്‌കൂപ് ടോപ് 50, 2022 ലിസ്റ്റില്‍ ഇതാദ്യമായി മലയാളി സ്റ്റേറ്റ് ഐ.ടി.ലീഡര്‍ ഓഫ് ദി ഇയര്‍.
ടെക്‌സാസ് ഐടി എന്റര്‍പ്രൈസ് സൊലൂഷന്‍ സര്‍വീസസ് ഡയറക്ടറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപകനുമായ വി.ഇ.കൃഷ്ണകുമാറിനെ തേടിയാണ് മഹാനേട്ടം എത്തിയത്.
യു.എസ്.എ പൊതുമേഖലാ രംഗത്ത് വാള്‍സ്ട്രീറ്റ് ജേര്‍ണലെന്നറിയപ്പെടുന്ന സ്റ്റേറ്റ് സ്‌കൂപ്പിന്റെ അവാര്‍ഡ് കമ്മിറ്റിക്ക് 50 സ്റ്റേറ്റുകളില്‍ നിന്നായി 1000 നോമിനേഷന്‍ ലഭിച്ചു. ഇതില്‍ ഫൈനലില്‍ എത്തിയവരെ ഉള്‍ക്കൊള്ളിച്ച് വോട്ടിലൂടെയും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മികവുറ്റ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് നാലു കാറ്റഗറികളിലായി 50 വിജയികളെ പ്രഖ്യാപിച്ചത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ അംഗീകാരം. കഴിഞ്ഞ തവണ കൃഷ്ണകുമാര്‍ തന്നെ തുടക്കംകുറിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്ററിനാണ് ഇന്നവേഷന്‍ പ്രൊജക്ട് കാറ്റഗറിയില്‍ അവാര്‍ഡ് ലഭിച്ചത്. ഇത്തവണ വ്യക്തിഗത കാറ്റഗറിയിലും.
ടെക്‌സസ് സംസ്ഥാനത്തിന്റെ സ്റ്റേറ്റ് ഡെപ്യൂട്ടി ചീഫ് ഇന്‍ഫര്‍മേഷന്‍/ചീഫ് ടെക്‌നോളജി ഓഫീസര്‍ക്കു നേരിട്ട് റിപ്പോര്‍ട്ടു ചെയ്യുന്ന കൃഷ്ണകുമാര്‍ സ്റ്റേറ്റ് ഐടി ഇന്നോവേഷന്‍ വക്താവായും പ്രവര്‍ത്തിക്കുന്നു.
181 ടെക്‌സാസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന ഐടി എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്വം. ക്‌ളൗഡ് കമ്പ്യൂട്ടിംഗ് രംഗത്ത് ടെക്‌സാസ് കുതിപ്പിനു പിന്നിലെ പ്രവര്‍ത്തന മികവാണ് അവാര്‍ഡ് നോമിനേഷന് സഹായകമായത്. 'ടോപ് 50 അവാര്‍ഡിന് നോമിനേറ്റ് ചെയ്ത ടെക്‌സാസ് നേതൃത്വത്തോടും വോട്ടിംഗില്‍ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നു,'' കൃഷ്ണകുമാര്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനായും സംരംഭകനായും മികവു തെളിയിച്ച ശേഷം 2000 ല്‍ സിലിക്കണ്‍വാലി ടെക്‌നോളജി രംഗത്തേക്ക് മാറുകയായിരുന്നു. നടുവില്‍ പഞ്ചായത്തു പ്രസിഡന്റും ഹെഡ്മാസ്റ്ററും ആയി സേവനമനുഷ്ഠിച്ച കെ.പി.കേശവന്‍ മാസ്റ്ററുടെയും റിട്ടയേഡ് ഹെഡ് മിസ്റ്ററസ് വി.ഇ.രുഗ്മിണി ടീച്ചറുടെയും മൂത്തമകനാണ്. സോഫ്റ്റ് വെയര്‍ എന്‍ഞ്ചിനീയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപദുമാണ് മക്കള്‍.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: VE Krishnakumar, Washington DC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..