ജോസ് പാണ്ടനാട് ഡാലസില്‍ വചനഘോഷണം നടത്തുന്നു


ഡാലസ്: പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും, സുവിശേഷകനും ആയ ജോസ് പാണ്ടനാട് ഡാലസ് കാരോള്‍ട്ടന്‍ മാര്‍ത്തോമ്മ ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന് മുഖ്യ സന്ദേശം നല്‍കുന്നു.

ഒക്ടോബര്‍ 23 വെള്ളി മുതല്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ഞായറാഴ്ച്ച സമാപിക്കും. നിന്റെ ഗൃഹകാര്യം ക്രമത്തില്‍ ആക്കുക (Set your house in order) എന്ന വിഷയത്തെ അധികരിച്ച് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ (1400 W.Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 7 മണിക്ക് ആരംഭിക്കും.

ഫാമിലി സണ്‍ഡേ ആയി ആചരിക്കുന്ന ഒക്ടോബര്‍ 25 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് ഇംഗ്ലീഷിലും,10.30 ന് മലയാളത്തിലും വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയോട് ആരംഭിക്കുന്ന ആരാധനയ്ക്കു ശേഷം കണ്‍വെന്‍ഷന്റെ സമാപന സന്ദേശം ജോസ് പാണ്ടനാട് നല്‍കും.

യൂട്യൂബ്, www.mtcd.org എന്ന വെബ് സൈറ്റിലൂടെയും കണ്‍വെന്‍ഷനില്‍ ഏവര്‍ക്കും തത്സമയം പങ്കെടുക്കാവുന്നതാണെന്ന് കണ്‍വീനര്‍ മോളി സജി അറിയിച്ചു. നാളെ മുതല്‍ ആരംഭിക്കുന്ന ഇടവക കണ്‍വെന്‍ഷനിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.പി.തോമസ് മാത്യു, സെക്രട്ടറി സജു കോര എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് : ഷാജീ രാമപുരം


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented