യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്, ഓസ്റ്റിന്‍ മലയാളം പ്ലസ്മെന്റ് പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു


-

ഡാലസ്: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്, ഓസ്റ്റിന്‍ നടത്തിയ മലയാളം പ്ലസ്മെന്റ് പരീക്ഷയില്‍ റിയ ഷാജിയും ഡീയോ ഷാജിയും വിജയം നേടി. കേരള അസോസിയേഷന്‍ ഓഫ് ഡാലസ് മലയാളം ക്ലാസ്സിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

റിയ ഷാജി വില്ലനോവ യൂണിവേഴ്‌സിറ്റി ഓഫ് ഫിലാഡല്‍ഫിയയിലും ഡീയോ ഷാജി ജസൂട്ട് ഹൈസ്‌കൂളിലും പഠിക്കുന്നു. ഷാജി ജോസഫ്, ബിന്ദു ഷാജി എന്നിവരാണ് രക്ഷിതാക്കള്‍.

പുതുതലമുറയെ മലയാള ഭാഷ പഠിപ്പിക്കുവാനും കേരളത്തിന്റെ സംസ്‌കാരവുമായി അടുപ്പിക്കുവാനും നമ്മുടെ പൈതൃകം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വര്‍ഷങ്ങളായി മലയാളം ക്ലാസ്സ് നടത്തി വരുന്നത്.

ഇവിടുത്തെ കുട്ടികള്‍ക്ക് സഹായകമാകുന്നവിധമാണ് കേരള അസോസിയേഷന്‍ ഓഫ് ഡാലസ് പഠന കേന്ദ്രത്തിലെ പഠന പ്രവര്‍ത്തനം പ്രധാന അധ്യാപകനായി വിരമിച്ച ഫ്രാന്‍സിസ് എ തോട്ടത്തിന്റെ നേതൃത്വത്തിലാണ് അസോസിയേഷനില്‍ മലയാളം ക്ലാസ്സ് നടത്തുന്നത്. മലയാളം ക്ലാസ്സിന്റെ വളര്‍ച്ചക്കും മറ്റും ആവശ്യമായ പിന്തുണ നമ്മുടെ സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുയെന്നും അസോസിയേഷന്റെ ഭാഗത്തു നിന്നും പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. റിയ ഷാജിയുടെയും ഡീയോ ഷാജിയുടെയും വിജയത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാലസ് അഭിമാനിക്കുന്നു. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented