.
വാഷിങ്ടണ്‍ ഡിസി: അല്‍ ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനുശേഷം അല്‍ ഖ്വെയ്ദയുടെ നേതൃത്വം ഏറ്റെടുത്ത അയ്മാന്‍ അല്‍ സവാഹിരിയും കൊല്ലപ്പെട്ട സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്‍മാര്‍ക്കെതിരെ ഏതു നിമിഷവും ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. വിദേശ യാത്രകളില്‍ യുഎസ് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു. പ്രാദേശിക വാര്‍ത്തകള്‍ പതിവായി കാണാനും അടുത്തുള്ള യുഎസ് എംബസിയുമായോ കോണ്‍സുലേറ്റുമായോ സമ്പര്‍ക്കം പുലര്‍ത്താനും യുഎസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.
അമേരിക്ക അതീവ ജാഗ്രതയിലാണ്. ഇത് സംബന്ധിച്ച് രാജ്യം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കികഴിഞ്ഞു. വിദേശയാത്രകളില്‍ ജാഗ്രത പുലര്‍ത്താനും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടപെടണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായ് 31 ന് യുഎസ് സേന അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ച് അല്‍ ഖ്വെയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി ഒളിച്ചിരുന്ന വീടിന് നേരെ ഹെല്‍ ഫയര്‍ മിസൈല്‍ ഉപയോഗിച്ച് വധിച്ചതായി ചൊവ്വാഴ്ച അമേരിക്ക സ്ഥിരീകരിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, അല്‍ ഖ്വെയ്ദ തീവ്രവാദികള്‍ പ്രതികാരത്തിനായി അമേരിക്കന്‍ പൗരന്മാരെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ചാവേര്‍ അക്രമങ്ങള്‍, ബോംബ് സ്‌ഫോടനം, ഹൈജാക്കിംഗ് തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ തീവ്രവാദികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: US warns of possible retaliation over al-Qaeda death
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..