-
വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇതുവരെ രേഖപ്പെടുത്തിയതിനേക്കാള്‍ റെക്കോര്‍ഡ് വര്‍ധനവാണ് 2020 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജൂലായ് 14 ന് യു.എസ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറ്റ് ഹൗസ് ഹെല്‍ത്ത് കമ്മീഷണര്‍ ഡോ.രാഹുല്‍ ഗുപ്ത ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. 2019 ല്‍ ഓവര്‍ ഡോസ് മരണം 72151 ആയിരുന്നത് ഏകദേശം മുപ്പതു ശതമാനം വര്‍ധിച്ച് 2020ല്‍ 93000 ആയി ഉയര്‍ന്നു.
സിന്തറ്റിക് ഓപിയോഡ്സ് ഉപയോഗിച്ചുള്ള മരണമാണ് കൂടുതല്‍. കൊക്കെയ്ന്‍ മരണവും 2020ല്‍ വര്‍ധിച്ചിട്ടുണ്ട്. വേദനസംഹാരികളും മരണത്തിന് കാരണമായിട്ടുണ്ട്.
1999 നുശേഷം 12 മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2020 ലാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഡ്രഗ് അഭ്യൂസ് ഡയറക്ടര്‍ ഡോ.നോറ വോള്‍ കൗ പറഞ്ഞു.
കോവിഡ്19 വ്യാപനം അമേരിക്കന്‍ ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാനസിക സംഘര്‍ഷം വര്‍ധിച്ചതായിരിക്കാം ഡ്രഗ് ഓവര്‍ ഡോസിനു കാരണമെന്ന് കരുതുന്നതും പാന്‍ഡമിക് വ്യാപനം കുറയുന്നതോടെ ഓവര്‍ ഡോസ് വിഷയം കാര്യമായി ഫോക്കസ് ചെയ്യേണ്ടിവരുമെന്ന് ജോണ്‍ ഹോപ്കിന്‍സ് വൈസ് ഡീന്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് സര്‍വീസ് ഡോ.ജോഷ്വ പറഞ്ഞു. രോഗികള്‍ക്ക് അമിത വേദന സംഹാരികള്‍ കുറിച്ചു നല്കുന്ന ഡോക്ടര്‍മാര്‍ക്കും ഇതില്‍ സുപ്രധാന പങ്കുണ്ടെന്ന് ഡോക്ടര്‍ ജോഷ്വ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..