.
ഗാര്‍ലന്‍ഡ്: അമേരിക്കയുടെ 246-ാമതു സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഡാലസ് കേരള അസോസിയേഷന്റെയും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗാര്‍ലന്‍ഡിലുള്ള അസോസിയേഷന് ഓഫീസില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ജൂലായ് നാലിന് രാവിലെയാണ് ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് അസോസിയേഷന് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. അസോസിയേഷന് പ്രസിഡന്റ് ഹരിദാസ് തങ്കപ്പന് പതാക ഉയര്‍ത്തിയതിനുശേഷം അമേരിക്കന്‍ ദേശീയഗാനം എല്ലാവരും ഒരേ സ്വരത്തില്‍ ആലപിച്ചു.
കേരള അസോസിയേഷന് ഭാരവാഹികളായ മന്‍ജിത് കൈനിക്കര, സാമുവേല്‍ യോഹന്നാന്, ഐ.വര്‍ഗീസ്, ജോയ് ആന്റണി, ഐസിഇസി ഭാരവാഹികളായ ജോര്‍ജ് ജോസഫ് വൈടേത്തോലില്, ചെറിയാന് ചൂരനാട്, സുരേഷ് അച്യുതന്, ഇന്ത്യപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് പ്രസിഡന്റും മുന്‍ പബ്ലിക്കേഷന്‍ ഡയറക്ടറുമായ സിജു വി ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി നന്ദി പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..