-
ലോകജനത ഒട്ടാകെ ഏറെ ആകാംഷയോടെ ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കേന്ദ്രീകരിച്ചു ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി 'പ്രവാസികളുടെ സ്വന്തം ചാനലായ' പ്രവാസി ചാനല്‍ ഒക്ടോബര്‍ 24 ശനിയാഴ്ച വൈകുന്നേരം ന്യൂയോര്‍ക്ക് ടൈം എട്ടു മണിക്ക് ചര്‍ച്ച സംഘടിപ്പിക്കുന്നു 'യൂ എസ് ഇലക്ഷന് 2020'.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു ഫിലാഡല്‍ഫിയയില്‍ നിന്നുള്ള പ്രമൂഖ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി വിന്‍സെന്റ് ഇമ്മാനുവേലും, ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി ന്യൂജേഴ്സിയില്‍ നിന്നുള്ള ജോണ്‍ സക്കറിയയും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രവാസി ചാനലിന്റ വാര്‍ത്ത അവതാരകനും, മാധ്യമ പ്രവര്‍ത്തകനുമായ ജിനേഷ് തമ്പി ആണ് മോഡറേറ്റര്‍.
ട്രംപും, ബൈഡനും വാശിയേറിയ പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറെ ജനശ്രദ്ധ നേടിയതും, സുപ്രധാന വിഷയങ്ങളുമായ ട്രംപ് ഭരണകൂടം കോവിഡ് മഹാമാരിയെ നേരിടാന്‍ അവലംബിച്ച രീതി, അമേരിക്കന്‍ സമ്പദ്ഘടന, തൊഴിലില്ലായ്മ, ലോകരാഷ്ട്രങ്ങളുമായി പ്രത്യേകിച്ച് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളും വിലയിരുത്തലും ആസ്പദമാക്കിയായിരിക്കും ചര്‍ച്ച.
പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷര്‍ക്കായി തത്സമയ സംപ്രേക്ഷണം കൂടാതെ, ഫേസ്ബുക് ലൈവും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി www.pravasichannel.com, കൂടാതെ 'ഈമലയാളി' www.emalayalee.com വെബ്സൈറ്റില്‍ കൂടിയും, ചൈത്രം ടി വി, വേള്‍ഡ് ബി ബി ടി വി എന്നീ സംവിധാനങ്ങളില്‍ കൂടിയും ഇനി മുതല്‍ പ്രവാസി ചാനല്‍ തത്സമയം 24 മണിക്കൂറും കാണാവുന്നതാണ്.
വാര്‍ത്ത അയച്ചത് : സുനില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..