.
വാഷിങ്ടണ്‍ ഡി.സി: റഷ്യന്‍-യുക്രൈന് യുദ്ധ പശ്ചാത്തലത്തില്‍ ലോകരാഷ്ട്രങ്ങള്‍ റഷ്യക്കെതിരെ കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും എണ്ണ ഉള്‍പ്പെടെ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവ നിര്‍ത്തലാക്കുകയും ചെയ്തിട്ടും ഇന്ത്യ റഷ്യയില്‍ നിന്ന് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനെ യു.എസ്. എതിര്‍ക്കുകയില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ വക്താവ് ജെന്‍ സാക്കി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്കവേ വ്യക്തമാക്കി.
യു.എസ്. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പല മാധ്യമങ്ങളും ഇന്ത്യക്കെതിരെ യു.എസ്. ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ജെന്‍ പറഞ്ഞു.
ഇന്ത്യക്കാവശ്യമായ എനര്‍ജിയുടെ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് റഷ്യയില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ ജര്‍മനി അവര്‍ക്കാവശ്യമുള്ള എനര്‍ജിയുടെ 55 ശതമാനമാണ് റഷ്യയില്‍ നിന്ന് ഇപ്പോഴും ഇറക്കുമതി ചെയ്യുന്നതെന്ന് ജെന്‍ ചൂണ്ടിക്കാട്ടി. എനര്‍ജിക്കുവേണ്ടി നല്കുന്ന പണത്തിന് യു.എസ്. ഉപരോധം സാധ്യമല്ല.
ബൈഡന് ഭരണത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ വഹിക്കുന്ന സുപ്രധാന ചുമതലകളും ഇന്ത്യന്‍-അമേരിക്കന്‍ ബന്ധത്തിന്റെ സുദൃഢതയും ഇന്ത്യയുമായി യു.എസിന്റെ ഏറ്റവും അടുത്ത ബന്ധമാണ് വ്യക്തമാക്കുന്നത്.
ഓരോ രാജ്യത്തിനും അവരവരുടേതായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിന് യു.എസ്. എതിരല്ല. റഷ്യയില്‍ നിന്നും ഓയില്‍ ഇറക്കുമതി കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യു.എസ്. ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ദലീപ് സിംഗ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: US Dismisses Critics, Says No Sanctions On India’s Russian Oil Purchases
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..