യുക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് അടിപതറുന്നതായി യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്


.

വാഷിങ്ടണ്‍ ഡിസി: യുക്രൈന്‍ എളുപ്പത്തില്‍ പിടിച്ചെടുക്കാം എന്ന് കരുതി യുദ്ധതന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയ റഷ്യന്‍ സൈന്യത്തിന് അടിപതറുന്നതായി യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ വെളിപ്പെടുത്തി.

ഈസ്റ്റേണ്‍ യുക്രൈനിലേക്ക് റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം യുക്രൈന്‍ സൈന്യത്തിന്റെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. നാന്നൂറ് മൈല്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന യുക്രൈന്‍ നഗരങ്ങളിലേക്ക് റഷ്യന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണം തുടരുന്നതായും അധികൃതര്‍ പറയുന്നു.

യുക്രൈന് സൗത്തുള്ള പോര്‍ട്ട് സിറ്റിയായ കര്‍സണില്‍ യുക്രൈന്‍ സൈന്യം റഷ്യക്കെതിരെ വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് റഷ്യന്‍ സൈനികരാണ് അവര്‍ക്കാവശ്യമായ യുദ്ധോപകരണങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും ലഭിക്കാതെ ഒറ്റപ്പെട്ടുപോയിരിക്കുന്നത്. ഇതിനാവശ്യമായ റോഡ് ഗതാഗതം യുക്രൈന്‍ തകര്‍ത്തതാണ് മറ്റൊരു കാരണമെന്നും അധികൃതര്‍ പറയുന്നു.

യുദ്ധം ചെയ്യുന്നതിന് റഷ്യന്‍ സൈന്യം വിമുഖത കാണിക്കുന്നത് അവരുടെ നിരാശയാണ് പ്രതിഫലിപ്പിക്കുന്നത്.

യുദ്ധമേഖലകളിലും സ്വന്തം നാട്ടിലും റഷ്യന്‍ സൈന്യം ഒറ്റപ്പെടുന്നത് അവരുടെ ആത്മവീര്യം തകര്‍ക്കുന്നു. റഷ്യയില്‍ യുദ്ധത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. യുക്രൈനെ ഭൂപടത്തില്‍ നിന്നും ഇല്ലായ്മ ചെയ്യുക എന്ന പുതിന്റെ ആഗ്രഹം വിഫലമാകുമെന്ന് സൈനികരും പുതിന്റെ ഉപദേശകരും ഒരേപോലെ ഭയപ്പെടുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: US Defense Department Official Says Russia’s War Effort Is Failing

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented