-
വാഷിങ്ടണ്‍ ഡി.സി: കാനഡ, മെക്സിക്കോ അതിര്‍ത്തിയിലൂടെയുള്ള യാത്രാ നിയന്ത്രണം ഏപ്രില്‍ 21 വരെ നീട്ടിയതായി യു.എസ്. ഗവണ്മെന്റ് വ്യാഴാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. അത്യാവശ്യ സര്‍വീസുകളെ ഇതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ബൈഡന് ഭരണകൂടം യാത്രാ നിയന്ത്രണം നീട്ടി ഉത്തരവിടുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മൂന്നു രാജ്യങ്ങളും ചര്‍ച്ച ചെയ്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി അറിയിച്ചു. കനേഡിയന്‍ പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ നിയന്ത്രണമേര്‍പ്പെടുത്തിയത് ശരിവെച്ചിട്ടുണ്ട്.
ജനവരി 26ന് ബൈഡന് എല്ലാ ഇന്റര്‍നാഷണല്‍ യാത്രക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പ് മൂന്നു ദിവസത്തിനുള്ളില്‍ പരിശോധിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ബോര്‍ഡിംഗിന് മുമ്പ് വിമാനത്താവള അധികൃതരെ കാണിച്ചിരിക്കണമെന്ന ഉത്തരവ് ഇന്നും നിലവിലുണ്ട്.
കാനഡ അതിര്‍ത്തിയില്‍ യു.എസ്. പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തമായി വ്യാപാരങ്ങളും ഭൂമിയും ഉള്ളത് സന്ദര്‍ശിക്കുന്നതിന്, ഈ യാത്രാ നിരോധനം തടസ്സമാകുമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ നിയമം നിലവില്‍ വന്നതോടെ മെക്സിക്കോയില്‍ നിന്നും ആയിരക്കണക്കിന് അഭയാര്‍ഥികള്‍ അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തുന്നത് തടയാനാകുമെന്നാണ് ബൈഡന് ഭരണകൂടം വിലയിരുത്തുന്നത്. ബൈഡന്റെ കുടിയേറ്റ നിയമം അനധികൃത കുടിയേറ്റക്കാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുകൂലമാണെന്ന ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..