.
യുക്മയുടെ ഏറ്റവും വലിയ റീജിയണ്‍ ആയ സൗത്ത് ഈസ്റ്റ് റീജിയണിലെ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗം ജൂണ്‍ 4 ശനിയാഴ്ച ഉച്ച തിരിഞ്ഞ് വോക്കിങ്ങിലെ മെയ്ബറി സെന്ററില്‍ വച്ച് നടത്തി.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആന്റണി എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. അധ്യക്ഷ പ്രസംഗത്തില്‍ ആന്റണി എബ്രഹാം യോഗത്തിന് എത്തിയ യുക്മ ദേശീയ സമിതി ഭാരവാഹികളെയും അംഗ അസോസിയേഷന് പ്രതിനിധികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവില്‍ റീജിയണിലെ എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാവരേയും അനുസ്മരിക്കാനും അവരോടുള്ള നന്ദി രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.
തുടര്‍ന്ന് യുക്മ ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുക്മ ദേശീയ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും, കോവിഡ് കാലത്തെ സകല തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ട് വിപുലങ്ങളായ പരിപാടികള്‍ സംഘടിപ്പുക്കുവാന്‍ സംഘടനയെ പ്രാപ്തരാക്കിയ അംഗ അസോസിയേഷന് ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്നേഹവും രേഖപ്പെടുത്തുകയും ചെയ്തു.
ശേഷം, യുക്മയുടെ സ്ഥാപക പ്രസിഡന്റും യുക്മ ഇലക്ഷന് കമ്മീഷന് അംഗവുമായ വര്‍ഗീസ് ജോണ്‍ സൗത്ത് ഈസ്റ്റ് റീജിയണ്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വവും കാര്യക്ഷമവുമായി നടത്താനായി അവലംബിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്രിയ സുഗമമായി നടത്തുവാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകായും ചെയ്തു.
തുടര്‍ന്ന് മനോജ് കുമാര്‍ പിള്ള 2022-23 വര്‍ഷത്തേക്കുള്ള സൗത്ത് ഈസ്റ്റ് റീജിയണ്‍ ഭാരവാഹികളുടെ ഒരു പാനല്‍ അവതരിപ്പിച്ചു.
ചര്‍ച്ചകള്‍ക്കുശേഷം ജനറല്‍ ബോഡി ഐകകണ്ഠമായി തെരഞ്ഞെടുത്ത പുതിയ ഭാരവാഹികള്‍:
നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി ഷാജി തോമസ് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി (DKC) തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി സുരേന്ദ്രന് ആരക്കോട്ട് ഡാര്‍ട്ഫോര്‍ഡ് മലയാളീ അസോസിയേഷന് (DMA) തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ന്യൂസ് അസോസിയേറ്റഡ് എഡിറ്ററും, മുന്‍ ഡാര്‍ട്ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റുമാണ്. സെക്രട്ടറിയായി ജിപ്സണ്‍ തോമസ് (മലയാളി അസോസിയേഷന് റെഡ്ഹില്‍ സറേ (MARS), ട്രഷററായി സനോജ് ജോസും തിരഞ്ഞെടുത്തപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ഡെനീസ് വറീത് - മലയാളി അസോസിയേഷന് ഓഫ് പോര്‍ട്സ്മൗത് , ക്ലാര പീറ്റര്‍ (ബ്രിട്ടീഷ് കേരളൈറ്റ് അസോസിയേഷന് സൗത്താള്‍), ജോയിന്റ് സെക്രട്ടറിമാരായി ബേബിച്ചന് തോമസ് (കാന്റര്‍ബറി കേരളൈറ്റ് അസോസിയേഷന്), നിമ്മി റോഷ് - അസോസിയേഷന് ഓഫ് സ്ളോ മലയാളീസ്) എന്നിവരും, ജോയിന്റ് ട്രഷററായി ജെയ്സണ്‍ മാത്യു (മലയാളീ അസോസിയേഷന് ഓഫ് സൗത്താംപ്ടണ്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ചാരിറ്റി കോഓര്‍ഡിനേറ്ററായി റെനോള്‍ഡ് മാനുവേല്‍ (ഡാര്‍ട്ഫോര്‍ഡ് മലയാളീ അസോസിയേഷന്) നഴ്സസ് ഫോറം കോഓര്‍ഡിനേറ്ററായി ബൈജു ശ്രീനിവാസ് എച്ച്.എം.എ, ഹേയ്വാര്‍ഡ്സ് ഹീത്ത്, സ്പോര്‍ട്സ് കോഓര്‍ഡിനേറ്ററായി ജോണ്സണ് മാത്യൂസ് (ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്) കലാമേള കോ ഓര്‍ഡിനേറ്ററായി സജി ലോഹിദാസ് - കെ.സി.ഡബ്ല്യൂ.എ ക്രോയ്ഡോണ്‍), വള്ളം കളി കോഓര്‍ഡിനേറ്ററായി സാംസണ് പോള്‍ - മലയാളി കമ്മ്യൂണിറ്റി ഹോര്‍ഷം തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് അധ്യക്ഷന്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സൗത്ത് ഈസ്റ്റ് റീജിയണ്‍ പ്രസിഡന്റ് സുരേന്ദ്രന് ആരക്കോട്ടിനെ നന്ദി പ്രകാശത്തിനായി ക്ഷണിച്ചു. നിയുക്ത പ്രസിഡന്റ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ചു. ഈ തിരഞ്ഞെടുപ്പ് നീതിപൂര്‍വവും സമാധാനപരവുമായി നടത്തുവാന്‍ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം, തുടര്‍ന്നും യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പ്രദാനം ചെയ്യാനും അംഗ അസോസിയേഷന് ഭാരവാഹികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മൂന്ന് മണിക്ക് ആരംഭിച്ച യോഗം ചായ സത്്കാരങ്ങള്ക്കുശേഷം വൈകുന്നേരം ആറ് മണിയോടെ അവസാനിച്ചു.
വാര്‍ത്തയും ഫോട്ടോയും : അലക്സ് വര്‍ഗ്ഗീസ്
Content Highlights: ukma, new members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..