
-
യുകെയിലും ലോകമെങ്ങുമുള്ള കലാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞ പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്. ആരവമുണര്‍ത്തിയ കലാമേളയുടെ ആറാമത്തേതും അവസാനത്തേയും ദിവസമായ ഇന്ന് ചൊവ്വാഴ്ച (04/01/22) അനശ്വര കലാകാരന് നടന വിസ്മയം നെടുമുടി വേണുവിന്റെ നാമധേയത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ സീനിയര്‍ വിഭാഗത്തിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. ലോകത്തെവിടെയും ഒരു പ്രവാസി മലയാളി ദേശീയ പ്രസ്ഥാനവും നാളിതുവരെ സംഘടിപ്പിച്ചിട്ടില്ലാത്തത് എന്നതും യുക്മ കലാമേളയുടെ പ്രത്യേകതയാണ്. യുക്മ ദേശീയ കലാമേള - 2021 ലെ സീനിയര്‍ വിഭാഗത്തിലെ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, പ്രസംഗം-മലയാളം, പദ്യപാരായണം, സോളോ സോംഗ്, മോണോ ആക്ട്, കീ ബോര്‍ഡ്, വയലിന് എന്നീ കലാ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.
ഇന്ന് വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ യുക്മയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ യുക്മയിലൂടെയാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ഓടക്കുഴല്‍ അവാര്‍ഡ് ജേതാവും പ്രശസ്ത സാഹിത്യകാരിയുമായ പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്തനുഗ്രഹിച്ച പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയര്‍ ഫോക്ക് ഡാന്‍സ് മത്സരങ്ങളും, രണ്ടാമത്തെ ദിവസം കിഡ്സ്സ്സ് വിഭാഗത്തിലെ മത്സരങ്ങളും മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലായി സബ് ജൂനിയര്‍ വിഭാഗത്തിലെയും, അഞ്ചാമത്തെ ദിവസമായിരുന്ന ഇന്നലെ ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികളാണ് യുക്മ ദേശീയ കലാമേള 2021-ല്‍ മാറ്റുരക്കുന്നത്. മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം വിധി നിര്‍ണയവും നടന്നു വരികയാണ്. ജനുവരി മാസം സംഘടിപ്പിക്കുന്ന ദേശീയ കലാമേള - 2021 ന്റെ സമാപന ദിവസം മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനവിതരണവും നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
യുക്മ ദേശീയകലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യുക്മ ദേശീയ ഭാരവാഹികള്‍, റീജിയണ്‍ ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, അംഗ അസോസിയേഷന് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങി യുക്മയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും യുക്മ ദേശീയ നിര്‍വാഹക സമിതിക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : അലക്സ് വര്‍ഗ്ഗീസ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..