.
യുക്മയുടെ എട്ടാമത് ദേശീയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗം ജൂണ്‍ 18 ശനിയാഴ്ച ബര്‍മിങ്ഹാമില്‍ നടക്കും. യുക്മയുടെ 2022-2023 വര്‍ഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് യുക്മ പ്രതിനിധികള്‍ക്ക് ലഭിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നും സമയപരിധിക്കുള്ളില്‍ ലഭിച്ച യുക്മ പ്രതിനിധികളുടെ അന്തിമ പട്ടിക യുക്മ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ യുക്മയില്‍ അംഗമായിരിക്കുന്ന അസോസിയേഷനുകളില്‍ നിന്നുമുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കായിരിക്കും ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.
ബര്‍മിങ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ രാവിലെ ഒന്‍പത് മണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിര്‍വാഹകസമിതി യോഗം പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുക്മ പ്രതിനിധികള്‍ ബര്‍മിങ്ഹാമിലേക്ക് എത്തിച്ചേരുന്നതോടെ പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികള്‍ പൊതുയോഗത്തില്‍ പൂര്‍ത്തിയാക്കിയതിനുശേഷം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തിരഞ്ഞെടുപ്പ് നടക്കും.
പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാന്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കുവാന്‍ പ്രതിനിധികള്‍ ബാധ്യസ്ഥരാണ്. നീതിപൂര്‍വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിലൂടെ അടുത്ത രണ്ട് വര്‍ഷക്കാലത്തേക്ക് യുക്മയെ നയിക്കുവാന്‍ കഴിവുറ്റ നേതൃനിരയെ തിരഞ്ഞെടുക്കുവാന്‍ യുക്മ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളോട് യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങളായ അലക്സ് വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ജോണ്‍, ബൈജു തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം:- Royal Hotel, Ablewell Street, Walsall, WS1 2EL
വാര്‍ത്തയും ഫോട്ടോയും : അലക്സ് വര്‍ഗ്ഗീസ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..