യുകെയില്‍ ആതുരശുശ്രുഷ രംഗത്ത് സേവനം ചെയ്യുന്നവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടി സാന്ത്വന രാഗം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വി ഷാല്‍ ഓവര്‍ കം സണ്‍ഡേ സ്പെഷ്യല്‍ ലൈവില്‍. യുകെ ഗവണ്മെന്റ് ഈയിടെ നടപ്പില്‍ വരുത്തിയ വേതന വര്‍ദ്ധനവില്‍ ആതുര ശുശ്രുഷരംഗത്ത് സേവനം ചെയ്യുന്നവരെ അവഗണിച്ചത്തിനെതിരെ യുക്മ നടത്തുന്ന ക്യാമ്പയിനു സപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് സ്‌പെഷ്യല്‍ ലൈവ് സാന്ത്വന രാഗം അവതരിപ്പിക്കുന്നത്.
ഗായകരായ ലെസ്റ്റെറില്‍ നിന്നുള്ള ദിലീപ് കുമാര്‍, ലണ്ടനില്‍ നിന്നുള്ള ഡോ പ്രണവ്, ഹാറ്റ്ഫീല്‍ഡില്‍ നിന്നുംഡോ രാജ്കുമാര്‍, കെന്റില്‍ നിന്നും സോണി കെ സേവ്യര്‍, ലിവര്‍പൂളില്‍ നിന്നും ടൈറ്റസ് ജോസഫ്, നോര്‍ത്താംപ്ടണില്‍ നിന്നും ഡോ.അനുപം വിജയ്, ബെര്‍മിങ്ഹാമില്‍ നിന്നും ഡോ.ഷെറിന്‍ ജോസ്, ഡബ്ലിനില്‍ നിന്നും സ്മിതാ അലക്‌സ് തുടങ്ങിയവരാണ് ഈ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
യുകെയില്‍ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും യുക്മയുടെ ക്യാമ്പയിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ടും പരിപാടിയില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ് പിള്ള സംസാരിക്കും.
സ്വിന്‍ഡനില്‍ നിന്നുള്ള ബിന്‍സി വിക്ടറാണ് ഈ മ്യൂസിക്കല്‍ ലൈവ് ഹോസ്റ്റ് ചെയ്യുന്നത്. റെയ്‌മോള്‍നിധിരിയാണ് ഇവന്റ് കോര്‍ഡിനേറ്റര്‍. ലോകം മുഴുവനും ആതുര രംഗത്ത് സേവനം ചെയ്യുന്നവര്‍ക്ക് അഭിവാദനംഅര്‍പ്പിക്കുന്നതിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനും വേണ്ടി അവതരിപ്പിക്കുന്ന ഒരു സംഗീതപരിപാടിയായിരിക്കും ''സാന്ത്വനരാഗം''.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..