യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 29 ന് മാഞ്ചസ്റ്ററില്‍


.

ഒരു കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കുശേഷം യുക്മ നാഷണല്‍ കലാമേളയ്ക്ക് പ്രാരംഭമായി റീജിയണല്‍ കലാമേളകളുടെ തയ്യാറെടുപ്പുകള്‍ അതിവിപുലമായി നടന്നുവരികയാണ്. ഒക്ടോബര്‍ 29 ന് മാഞ്ചസ്റ്ററിലെ പ്രശസ്തമായ പാര്‍സ് വുഡ് സ്‌കൂള്‍ ആണ് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

യുക്മയുടെ പ്രബല റീജിയണുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ബിജു പീറ്ററിന്റെ നേത്യത്വത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. റീജിയണല്‍ കലാമേളയുടെ ചുമതലകള്‍ വഹിക്കുന്നത് റീജിയണല്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സനോജ് വര്‍ഗീസ് ആയിരിക്കും. കലാമേളയുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണം ഉണ്ടാവണമെന്ന് പ്രസിഡന്റ് ബിജു പീറ്റര്‍, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ ബിജു മൈക്കിള്‍, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജാക്‌സണ്‍ തോമസ് എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക് :

സനോജ് വര്‍ഗീസ് - 07411300076
ബിജു പീറ്റര്‍ - 07970944925
ബെന്നി ജോസഫ് - 07737928536

വാര്‍ത്തയും ഫോട്ടോയും : ബെന്നി ജോസഫ്

Content Highlights: UKMA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented