എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികളുമായി യുക്മ


.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപയായിരുന്ന എലിസബത്ത് രാജ്ഞിയ്ക്ക് യുക്മ ദേശീയ നേതൃത്വം ലണ്ടനില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എഴുപത് വര്‍ഷത്തിലധികമായി ബ്രിട്ടനെ നയിച്ചിരുന്ന എലിസബത്ത് രാജ്ഞി സെപ്റ്റംബര്‍ 8 വ്യാഴാഴ്ചയാണ് 96-ാമത്തെ വയസ്സില്‍ അന്തരിച്ചത്. ഏഴ് പതിറ്റാണ്ടിലധികമായി ബ്രിട്ടനെ നയിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരവുകള്‍ അര്‍പ്പിക്കുവാനായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുക്മ ദേശീയ സമിതിയംഗങ്ങള്‍ ബക്കിംങ്ങ്ഹാം പാലസിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു. രാജ്ഞിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി പ്രത്യേകം ഡിസൈന്‍ ചെയ്ത് തയ്യാറാക്കിയ അതിമനോഹരമായ പുഷ്പചക്രമാണ് യുക്മ നേതാക്കള്‍ സമര്‍പ്പിച്ചത്. യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് എന്നിവരോടൊപ്പം യുക്മ ദേശീയ നേതാക്കളായ ലീനുമോള്‍ ചാക്കോ, സ്മിത തോട്ടം, അബ്രാഹം പൊന്നും പുരയിടം, അഡ്വ.എബി സെബാസ്റ്റ്യന്‍, അഡ്വ.ജാക്‌സണ്‍ തോമസ്, അബ്രാഹം ലൂക്കോസ്, സലീന സജീവ്, സുനില്‍ ജോര്‍ജ്ജ്, സനോജ് ജോസ്, മഞ്ചു ടോം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയത്.

ദീര്‍ഘകാലമായി ബ്രിട്ടനെ നയിച്ചിരുന്ന എലിസബത്ത് രാജ്ഞിക്ക് സമുചിതമായ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കണമെന്നുള്ള യുക്മ ദേശീയ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് യുക്മ നേതൃത്വം പുഷ്പചക്രം സമര്‍പ്പിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയ രാജ്ഞിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുവാനായി ഓരോ മണിക്കൂറിലും ലണ്ടനിലേക്ക് ഒഴുകിയെത്തുന്നത്. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവരും കൈക്കുഞ്ഞുങ്ങളെ എടുത്തിട്ടുള്ള മാതാപിതാക്കളും ഉള്‍പ്പടെ പതിനായിരങ്ങളാണ് രാജ്ഞിയുടെ മൃതദേഹപേടകം കാണുവാന്‍ 10 മണിക്കൂറിലേറെ ക്യൂ നില്‍ക്കുന്നത്.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗ്ഗീസ്

Content Highlights: ukma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented