യുക്മ കേരളാ പൂരം - 2022 ലിവര്‍പൂള്‍ ജേതാക്കള്‍


.

നാലാമത് അലൈഡ് പ്രസന്റ്‌സ് യുക്മ കേരളപൂരം വള്ളംകളി 2022 ല്‍ ജവഹര്‍ ബോട്ട് ക്ലബ്ബ് ലിവര്‍പൂള്‍ വിജയ കിരീടം ചൂടി. തായങ്കരി വള്ളത്തില്‍ മത്സരത്തിനെത്തിയ ലിവര്‍പൂള്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് വിജയികളായത്. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളില്‍ 27 ടീമുകള്‍ അണിനിരന്നപ്പോള്‍, തായങ്കരി വള്ളത്തില്‍ തോമസ്‌കുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ജവഹര്‍ ബോട്ട് ക്ലബ്ബ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം നേടി യുക്മ ട്രോഫിയും 1000 പൗണ്ട് ക്യാഷ് അവാര്‍ഡും സ്വര്‍ണ്ണ മെഡലുകളും കരസ്ഥമാക്കി. പ്രശസ്ത സിനിമ നടന്‍ ഉണ്ണി മുകുന്ദനില്‍ നിന്നും വിജയികള്‍ യുക്മ ട്രോഫി ഏറ്റു വാങ്ങി. മാത്യു ചാക്കോ ക്യാപ്റ്റനായുള്ള പുളിങ്കുന്ന് വള്ളത്തില്‍ ടങഅ സാല്‍ഫോര്‍ഡ് ബോട്ട് ക്ലബ്ബ് രണ്ടാം സ്ഥാനവും ബെന്നി മാവേലി നായകനായുള്ള കുമരകം വള്ളത്തില്‍ റോയല്‍ 20 ബര്‍മിംങ്ഹാം ബോട്ട് ക്ലബ്ബ് മൂന്നാം സ്ഥാനവും മാര്‍ട്ടിന്‍ വര്‍ഗ്ഗീസ്സ് ക്യാപ്റ്റനായ പുന്നമട വളളത്തില്‍ ലണ്ടന്‍ ചുണ്ടന്‍ ബോട്ട് ക്‌ളബ്ബ് നാലാം സ്ഥാനവും ആന്റണി ചാക്കോ നയിച്ച കാവാലം വള്ളത്തില്‍ ആങഅ ബോള്‍ട്ടണ്‍ ബോട്ട് ക്ലബ്ബ് അഞ്ചാം സ്ഥാനവും ജിനോ ജോണ്‍ ക്യാപ്റ്റനായ കാരിച്ചാല്‍ വള്ളത്തില്‍ 7 സ്റ്റാര്‍സ് കവന്‍ട്രി ബോട്ട് ക്ലബ്ബ് ആറാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ സാല്‍ഫോര്‍ഡ് ട്രോഫിയും 750 പൗണ്ട് ക്യാഷ് പ്രൈസും സില്‍വര്‍ മെഡലുകളും മൂന്നാം സ്ഥാനത്തെത്തിയ റോയല്‍ 20 ട്രോഫിയും 500 പൗണ്ട് ക്യാഷ് പ്രൈസും ബ്രോണ്‍സ് മെഡലുകളും കരസ്ഥമാക്കി. യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തിയ ലണ്ടന്‍ ചുണ്ടന്‍, ബോള്‍ട്ടണ്‍, കവന്‍ട്രി ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനമായി ലഭിച്ചു.

നാല് ടീമുകള്‍ അണി നിരന്ന വനിതകളുടെ പ്രദര്‍ശന മത്സരത്തില്‍ സ്‌കന്തോര്‍പ്പ് 'പെണ്‍കടുവകള്‍' ഒന്നാം സ്ഥാനവും റോഥര്‍ഹാം രണ്ടാം സ്ഥാനവും ഐല്‍സ്ബറി മൂന്നാം സ്ഥാനവും ടങഅ സാല്‍ഫോര്‍ഡ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് എരുമേലി ഫാമിലി, സ്‌കന്തോര്‍പ്പ് സ്പോണ്‍സര്‍ ചെയ്ത ട്രോഫിയും ഗോള്‍ഡ് മെഡലും രണ്ടാം സ്ഥാനക്കാര്‍ക്ക് പ്‌ളാമ്മോതില്‍ ഫാമിലി, സ്‌കന്തോര്‍പ്പ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും സില്‍വര്‍ മെഡലും മൂന്നാം സ്ഥാനക്കാര്‍ക്ക് സോണി ജെയിംസ് ആന്റ് ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ബ്രോണ്‍സ് മെഡലും നാലാം സ്ഥാനക്കാര്‍ക്ക് മനോജ് കെ.വി ആന്റ് ഫാമിലി സ്‌കന്തോര്‍പ്പ് സ്പോണ്‍സര്‍ ചെയ്ത ട്രോഫിയും സമ്മാനമായി ലഭിച്ചു.

രാവിലെ 10 ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യന്‍, ബ്രിട്ടീഷ് ദേശീയ പതാകകള്‍ ഉയര്‍ത്തിയതോടെ ആരംഭിച്ച പരിപാടികളില്‍ പങ്കെടുക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. 10.30 ന് ആരംഭിച്ച ഹീറ്റ്‌സ് മത്സരങ്ങള്‍ അവസാനിച്ചതോടെ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു. പ്രശസ്ത കലാകാരന്‍ വിനോദ് നവധാര നേതൃത്വം നല്‍കിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച മാര്‍ച്ച് പാസ്റ്റിന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ട്രഷറര്‍ ഡിക്സ് ജോര്‍ജ്ജ്, വൈസ് പ്രസിഡന്റുമാരായ ഷീജോ വര്‍ഗീസ്, ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റര്‍ താണോലില്‍, സ്മിത തോട്ടം, ജോയിന്റ് ട്രഷറര്‍ അബ്രാഹം പൊന്നുംപുരയിടം, കേരളപൂരം വള്ളംകളി ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍, യുക്മ നാഷണല്‍ പിആര്‍ഒയും മീഡിയ കോര്‍ഡിനേറ്ററുമായ അലക്സ് വര്‍ഗീസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മനോജ്കുമാര്‍ പിള്ള, യുക്മ ന്യൂസ് ചീഫ് എഡിറ്ററും യുക്മ റീജിയണല്‍ പ്രസിഡന്റുമായ സുജു ജോസഫ്, വള്ളംകളി മത്സരത്തിന്റെ ചുമതല വഹിച്ചിരുന്ന യുക്മ ദേശീയ സമിതിയംഗം ജയകുമാര്‍ നായര്‍, റീജിയണല്‍ പ്രസിഡന്റുമാരായ വര്‍ഗീസ്സ് ഡാനിയല്‍, ബിജു പീറ്റര്‍, ജോര്‍ജ്ജ് തോമസ്സ്, സുരേന്ദ്രന്‍ ആരക്കോട്ട്, ദേശീയ സമിതി അംഗങ്ങളായ ഷാജി തോമസ്, ടിറ്റോ തോമസ്, അഡ്വ.ജാക്‌സണ്‍ തോമസ്, സണ്ണിമോന്‍ മത്തായി, നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ കോര്‍ഡിനേറ്റര്‍ ജിജോ മാധവപ്പള്ളി മത്സര നടത്തിപ്പിന് നേതൃത്വം നല്‍കിയ ജേക്കബ്ബ് കോയിപ്പിള്ളി, വിവിധ റീജിയണുകളില്‍ നിന്നുമുള്ള ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. അനുശ്രീ എസ് നായര്‍ അവതാരകയായി വേദിയില്‍ നിറഞ്ഞ് നിന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തെ അനുസ്മരിച്ച് ഇന്ത്യന്‍ ദേശീയ പതാകകളേന്തിയാണ് ടീം അംഗങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. മാര്‍ച്ച് പാസ്റ്റ് പ്രധാന വേദിയില്‍ എത്തിയതിനെ തുടര്‍ന്ന് നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ടീമിന്റെ ലിവര്‍പൂള്‍ ടീം ക്യാപ്റ്റന്‍ തോമസ്‌കുട്ടി ഫ്രാന്‍സീസ് ടീം അംഗങ്ങള്‍ക്കുള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യുക്മ ദേശീയ അധ്യക്ഷന്‍ ഡോ.ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥികളായ ഉണ്ണി മുകുന്ദന്‍, വിഷ്ണു മോഹന്‍, മാളവിക അനില്‍കുമാര്‍, മാസ്റ്റര്‍ ഷെഫ് സുരേഷ് പിള്ള എന്നിവരോടൊപ്പം യുക്മ ദേശീയ ഭാരവാഹികളും ഇവന്റ് ടൈറ്റില്‍ സ്പോണ്‍സര്‍ അലൈഡ് ഫിനാന്‍സിന്റെ ജോയ് തോമസും വേദിയില്‍ അണി നിരന്നു. ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ച് തുടങ്ങിയ യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയ ഡോ. ബിജു പെരിങ്ങത്തറ, യുകെ മലയാളികള്‍ യുക്മയ്ക്ക് നല്‍കി വരുന്ന ഉറച്ച പിന്തുണയ്ക്ക് ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേദിയിലേക്ക് എത്തിയ നടന്‍ ഉണ്ണി മുകുന്ദന് കാണികള്‍ ഉജ്ജ്വല വരവേല്പാണ് നല്‍കിയത്. തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ യുകെ മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹാദരവുകള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സംവിധായകന്‍ വിഷ്ണു മോഹന്‍, പിന്നണി ഗായിക മാളവിക അനില്‍കുമാര്‍, ഷെഫ് സുരേഷ് പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥികളും യുക്മ ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു.

മേപ്പടിയാന്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഉണ്ണി മുകുന്ദന് യുക്മ പ്രഖ്യാപിച്ച മികച്ച നടനുള്ള അവാര്‍ഡ് യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ കൈമാറിയപ്പോള്‍ മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള യുക്മയുടെ സത്യജിത് റേ അവാര്‍ഡ് സംവിധായകന്‍ വിഷ്ണു മോഹന് യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് കൈമാറി. പിന്നണി ഗായിക മാളവിക അനില്‍കുമാറിനുള്ള ഉപഹാരം യുക്മ നാഷണല്‍ പി ആര്‍ ഒയും മീഡിയ കോര്‍ഡിനേറ്ററുമായ അലക്സ് വര്‍ഗ്ഗീസ് സമ്മാനിച്ചു.

രാവിലെ 10 മണി മുതല്‍ പ്രശസ്ത പിന്നണി ഗായിക മാളവിക അനില്‍കുമാറും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാകാരന്‍മാരും കലാകാരികളും തുടര്‍ച്ചയായി അവതരിപ്പിച്ച കലാപരിപാടികള്‍ കാണികളുടെ കണ്ണിനും കാതിനും വിരുന്നൊരുക്കി. ഉദ്ഘാടന യോഗത്തിന് ശേഷം വേദിയുടെ സമീപത്തുള്ള പുല്‍ത്തകിടിയില്‍ അരങ്ങേറിയ മെഗാ ഫ്യൂഷന്‍ ഡാന്‍സിലും തിരുവാതിരയിലും നൂറ് കണക്കിന് കലാകാരന്‍മാരും കലാകാരികളും പങ്കെടുത്തു. കാണികളുടെ പ്രശംസ പിടിച്ച് പറ്റിയ മെഗാ ഫ്യൂഷന്‍ ഡാന്‍സിനും തിരുവാതിരയ്ക്കും യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി. റോയല്‍ 20 ബര്‍മിങ്ഹാം നേതൃത്വം നല്‍കിയ ഫ്ളാഷ് മോബ് കാണികള്‍ നിറഞ്ഞ കരഘോഷത്തോടെ ആസ്വദിച്ചു. രാവിലെ മുതല്‍ വേദിയില്‍ ഇടതടവില്ലാതെ നടന്ന കലാപരിപാടികള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മനോജ്കുമാര്‍ പിള്ള, ലിറ്റി ജിജോ എന്നിവര്‍ നേതൃത്വം നല്‍കി. യുക്മ ചാരിറ്റി ട്രസ്റ്റി ബൈജു തോമസ്, മുന്‍ ഭാരവാഹികളായ കൗണ്‍സിലര്‍ സജീഷ് ടോം, കെ.പി. വിജി, എബ്രഹാം ലൂക്കോസ്, അനീഷ് ജോണ്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന, യുക്മയുടെ സഹയാത്രികന്‍ അനില്‍ ആലനോലിയ്ക്കും കുടുംബത്തിനുമുള്ള യുക്മ കുടുംബത്തിന്റെ സ്‌നേഹോപഹാരം ഉണ്ണി മുകുന്ദന്‍ സമ്മാനിച്ചു.

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റ് സി.എ. ജോസഫിന്റെ നേതൃത്വത്തില്‍ തോമസ് പോള്‍, ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ നടത്തിയ ലൈവ് കമന്ററി ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

യുക്മ കേരളപൂരം വള്ളംകളി 2022 ഒരു ചരിത്ര വിജയമാക്കുവാന്‍ യുക്മയോടൊപ്പം നിന്ന എല്ലാവര്‍ക്കും യുക്മ ദേശീയ സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗ്ഗീസ്

Content Highlights: ukma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented