യുക്മ നഴ്‌സസ് ഫോറം നഴ്‌സസ് ദിനാഘോഷം മെയ് 23 ന്


-

യുക്മ നഴ്‌സസ് ഫോറത്തിന്റെ (UNF) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനാഘോഷം മെയ് 23 ന് നടക്കുന്നതാണ്. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലേയും നഴ്‌സിംഗ് മേഖലയിലെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. വിവിധ നഴ്‌സിംഗ് മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന പ്രഭാഷണങ്ങളോടൊപ്പം പ്രസ്തുത പരിപാടിയില്‍ യുക്മയുടെ റീജിയണല്‍ തലങ്ങളില്‍ നിന്നും നഴ്‌സുമാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മെയ് 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യുക്മയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ലൈവായിട്ടാണ് പരിപാടികള്‍ നടക്കുക.

എല്ലാ യു.കെ. മലയാളി നഴ്‌സുമാരെയും സംയോജിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു വലിയ പ്ലാറ്റ്‌ഫോമാണ് യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്). പരിശീലനം, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, നഴ്‌സിംഗ് മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക് ബഹുമതി നല്‍കി ആദരിക്കുക തുടങ്ങിയവയിലൂടെ നഴ്‌സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും നഴ്‌സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണല്‍ വികാസത്തിനും ലക്ഷ്യമിട്ടാണ് യു.എന്‍.എഫ് പ്രവര്‍ത്തിക്കുന്നത്. യു കെയിലെ എല്ലാ മലയാളി നഴ്‌സുമാരും പ്രൊഫഷണല്‍ കാര്യങ്ങളില്‍ പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും യു.എന്‍.എഫുമായി ബന്ധപ്പെട്ടുകൊണ്ടു പ്രവര്‍ത്തിക്കാന്‍ യു എന്‍ എഫ് ദേശീയ സമിതി അഭ്യര്‍ത്ഥിക്കുന്നു.

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിന്റ് സെക്രട്ടറിയും യു എന്‍ എഫ് നാഷണല്‍ കോര്‍ഡിനേറ്ററുമായ സാജന്‍ സത്യന്‍, പ്രസിഡന്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോള്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented