-
യു.കെയില്‍നിന്നു കേരളത്തിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി വെച്ചിരുന്നത് വീണ്ടും പുനഃസ്ഥാപിച്ചു. വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ലണ്ടന്‍ - കൊച്ചി സര്‍വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ നിരാശപ്പെടുത്തിയിരുന്നു. യുക്മ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ ഈ വിഷയം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിരുന്നു.
വന്ദേഭാരത് മിഷന്‍ ഫേസ് 9 ന്റെ ഭാഗമായി ജനുവരി 26, 28, 30 ദിവസങ്ങളില്‍ കൊച്ചിയിലേയ്ക്ക് ലണ്ടനില്‍ നിന്നും വിമാനസര്‍വീസുകള്‍ ഉണ്ടാവുമെന്ന് ലണ്ടന്‍ ഹൈക്കമ്മീഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ നാട്ടിലെത്തുവാനുള്ള ഏക ആശ്രയം ഇല്ലാതായതിന്റെ ദുഃഖത്തിലായിരുന്ന യു.കെ മലയാളികള്‍ക്ക് പുതിയ പ്രഖ്യാപനം ആശ്വാസമായി. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് തുടക്കത്തില്‍ ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളില്‍ കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ യു.കെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുക്മ കേന്ദ്രമന്ത്രി വി മുരളീധരന്‍ വഴി നിവേദനം നല്‍കിയിരുന്നു. രണ്ടാം ഘട്ട വിമാന സര്‍വീസുകളില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി മുരളീധരന്‍ പ്രഖ്യാപിച്ചപ്പോള്‍ ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമായി എടുത്ത് പറയുകയും ചെയ്തു.
വന്ദേഭാരത് മിഷനിലൂടെ തന്നെ വിമാന സര്‍വ്വീസ് പുനഃസ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ട് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവര്‍ക്കും, കേരളത്തില്‍നിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും അടിയന്തിര നിവേദനങ്ങള്‍ നല്‍കിയിരുന്നു.
ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കൊപ്പം, തിരുവനന്തപുരത്തിനും കോഴിക്കോടിനും കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നകാര്യം സജീവമായി പരിഗണിക്കണമെന്ന് യുക്മ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി അവസാനം വരെ നീളുവാന്‍ സാധ്യതയുള്ള ഇംഗ്ലണ്ടിലെ നിലവിലെ ലോക്ക്ഡൗണിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും ലണ്ടനിലേക്കെന്നപോലെ, രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും മാഞ്ചസ്റ്ററിലേക്കും, ബര്‍മിംഗ്ഹാമിലേക്കും കൂടി വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന് യുക്മ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നിയന്ത്രിതമായ യാത്രാവിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍, ഹീത്രോ വിമാനത്താവളത്തില്‍നിന്നു യു.കെയുടെ വടക്കന്‍ മേഖലകളിലേക്ക് എത്തിച്ചേരുവാന്‍ ടാക്‌സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പരിമിതമായ സാഹചര്യം കൂടി കണക്കിലെടുത്താണിത്. ഈ സര്‍വീസുകളുടെ കാര്യത്തില്‍ അധികാരികളുടെ മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ശ്രമിക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: സജീഷ് ടോം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..