-
വാര്‍ത്ത അയച്ചത് : സജീഷ് ടോം
പതിനൊന്നാമത് യുക്മ ദേശീയ കലാമേള വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍, ഈ വര്‍ഷം റീജിയണല്‍ തല കലാമേളകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകള്‍ രൂപകല്‍പ്പന ചെയ്യുവാനും, വെര്‍ച്വല്‍ പ്ലാറ്റ്ഫോമിന് (കലാമേള നഗര്‍) അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മിറ്റി അപേക്ഷകള്‍ ക്ഷണിക്കുന്നു.
മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നഗര്‍ - ലോഗോ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാള്‍ക്ക് പരമാവധി രണ്ട് ലോഗോകള്‍ വരെ രൂപകല്പനചെയ്ത് അയക്കാവുന്നതാണ്. എന്നാല്‍ കലാമേള നഗറിന് ഒരാള്‍ക്ക് ഒരു പേര് മാത്രമേ നിര്‍ദ്ദേശിക്കാന്‍ അവസരം ഉണ്ടാവുകയുള്ളൂ.
ഒക്‌ടോബര്‍ 13 ന് മുന്‍പായി secretary.ukma@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് നാമനിര്‍ദ്ദേശങ്ങള്‍ അയക്കേണ്ടത്. വൈകിവരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു.
നഗര്‍ നാമകരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് പുരസ്‌കാരം നല്‍കുന്നതാണ്. അതുപോലെ ലോഗോ രൂപകല്‍പ്പന ചെയ്യുന്ന വ്യക്തിക്കും പുരസ്‌കാരം നല്‍കുന്നതാണ്.
യുക്മ ദേശീയ കലാമേളയും വന്‍ വിജയമാക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..