
-
ലണ്ന്: കോവിഡ് -19 വൈറസിനോടുള്ള പോരാട്ടത്തില്‍ സ്വന്തം സുരക്ഷയും ആരോഗ്യവും മറന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ച് നൃത്തം അവതരിപ്പിച്ച് ദക്ഷിണ യുകെ. പ്രശസ്ത കൊറിയോഗ്രാഫര്‍ ചിത്രാലക്ഷ്മിയാണ് 'നന്ദി നിങ്ങള്‍ക്ക് നന്ദി, നന്ദി ഒരായിരം നന്ദി..' എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്തിയത്.
യുകെയില്‍ നിന്നുള്ള 11 നര്‍ത്തകരാണ് ഈ ലോക്ക്ഡൗണ്‍ കാലത്തും പലസ്ഥലങ്ങളില്‍ നിന്നായി ഈ നൃത്താഞ്ജലിയില്‍ പങ്കു ചേര്‍ന്നിരിക്കുന്നത്. നര്‍ത്തകരായ ചിന്നു, ആതിര, അര്‍ച്ചന, വീണ , ദിവ്യ, സീലി, മിലി, സുജാത, റീന, ഷീന, സംഗീത എന്നിവരാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവറിയിച്ചു ചുവടുകള്‍ വച്ചത്. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന ഗാനത്തിന്റെ ശീലുകള്‍ കൂടി ചേര്‍ത്താണ് ഈ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
യുകെയിലെ പ്രവാസിമലയാളികള്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന എന്‍എച്ച്എസിന് പിന്തുണയും ആശംസകളുമായി ഇവിടുത്തെ ഗവണ്മെന്റും സ്ഥാപനങ്ങളും പൊതു സമൂഹവും ഇതിനോടകം തന്നെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ആരോഗ്യരംഗത്തെ പ്രവര്‍ത്തകരെ ബഹുമാനിച്ചു കൊണ്ട് തയ്യാറാക്കിയ ഈ നൃത്തവും അവരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുവാനുള്ള അവസരമായി കാണുന്നതായി ഇതില്‍ പങ്കെടുത്ത കലാകാരികള്‍ അറിയിച്ചു.
യുകെയില്‍ ഭൂരിപക്ഷം മലയാളി കുടുംബങ്ങളും നേരിട്ട് ബന്ധപ്പെട്ടുനില്ക്കുന്ന ആരോഗ്യമേഖലയിലെ സന്നദ്ധപ്രവര്‍ത്തകരെയും സ്റ്റാഫിനെയും എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും ഈ നൃത്തം അവര്‍ക്കെല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ഇതില്‍ പങ്കെടുത്ത ഡാന്സേഴ്സിനോടും സഹകരിച്ച ഗര്‍ഷോം ടിവിയോടും സംഗീത ഓഫ് ദി യുകെയോടും ഉള്ള നന്ദി അറിയിക്കുന്നതായും ചിത്രാലക്ഷ്മി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..