യുകെയില്‍ ലോക കേരളസഭ ഹെല്‍പ് ഡെസ്‌ക്കും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചു


ലണ്ടന്‍: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുകെയില്‍ നടത്തുന്ന ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട മറ്റു മേഖലകളെക്കുറിച്ചും ലോക കേരളസഭ അംഗങ്ങളും കണ്‍ട്രോള്‍ റൂം അംഗങ്ങളും അടിയന്തരയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ ഒരുക്കി.

യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന 500 ഓളം വിദ്യാര്‍ത്ഥികളെ ലോക കേരളസഭ ഓണ്‍ലൈന്‍ ലിങ്ക് മുഖേന ഡാറ്റ ശേഖരിക്കുവാനും അവര്‍ കോവിഡ് പശ്ചാത്തലത്തില്‍ അനുഭവിക്കുന്ന വിവിധ മാനസിക, സാമ്പത്തിക, പഠന, നിയമ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിഞ്ഞതായി യോഗം വിലയിരുത്തി. വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റാന്‍ ലോക കേരള സഭ നടത്തിയ പ്രവര്‍ത്തനം മാതൃകയാകുന്നു. യുകെയിലുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കള്‍ ലോക കേരള സഭ അംഗങ്ങളെയും നാട്ടിലുള്ള എം എല്‍ എ /എം പി മാരെയും വിളിച്ചറിയിച്ചത് പ്രകാരമാണ് ലോക കേരള സഭ ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യ ഘട്ടം രജിസ്റ്റര്‍ ചെയ്ത 500 ഓളം കുട്ടികളെ എല്‍.കെ.എസ്. വളണ്ടിയര്‍മാര്‍ നിരന്തരം ബന്ധപെട്ടിരുന്നു.അതില്‍ പ്രശ്‌നങ്ങള്‍ അറിയിച്ച 10% കുട്ടികളെ ലോക കേരള സഭ കണ്‍ട്രോള്‍ റൂം അംഗങ്ങള്‍ കൃത്യമായി ഇടപെട്ടുകൊണ്ട് പ്രശ്‌നപരിഹാര പ്രവര്‍ത്തനങ്ങള്‍ നടത്തി. എല്‍.കെ.എസ്. കണ്‍ട്രോള്‍ റൂമിലെ അംഗങ്ങളുടെ ചിട്ടയായ പ്രവര്‍ത്തന മികവ് കൊണ്ട് വിദ്യര്‍ത്ഥികളുടെയും അവരുടെ നാട്ടിലെ രക്ഷാകര്‍ത്താക്കളുടെ ആശങ്ക ഒരു പരിധിവരെ ശമിപ്പിക്കാന്‍ ഉപകരിച്ചു. ഈ കോവിഡ് 19 കാലം കഴിയുന്നതുവരെ വിവിധ എല്‍.കെ.എസ്. കണ്‍ട്രോള്‍റൂം അംഗങ്ങള്‍ വിദ്യാര്‍ത്ഥികളുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഉണ്ടാവണമെന്നും പ്രധാന പ്രശ്‌നങ്ങള്‍ കണ്‍ട്രോള്‍ റൂമിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും യോഗം തീരുമാനിച്ചു. ഇത്തരം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് നോര്‍ക്ക റൂട്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ പുതിയതായി അടുത്തകാലത്ത് യുകെയില്‍ എത്തിയ നഴ്‌സ്മാരുടെയും ഒറ്റയ്ക്ക് താമസിക്കുന്ന മലയാളികളുടെയും വിവിധ പരീക്ഷകള്‍ക്കും സന്ദര്‍ശനത്തിനും എത്തിയവരുടെ ഡാറ്റ ലോക കേരളസഭ മറ്റൊരു ഓണ്‍ലൈന്‍ ലിങ്ക് വഴി ശേഖരിക്കുവാനും എല്‍.കെ.എസ്. കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാനും തീരുമാനിച്ചു. കൂടാതെ യു.കെയിലെ ലോക കേരളസഭ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധപ്പെടുത്തുവാനും നവമാധ്യമ കൂട്ടായ്മയുടെ കരുത്ത് ഉപയോഗിക്കുവാന്‍ വേണ്ടിയും ഒരു ഫേസ്ബുക് പേജ് തുടങ്ങുവാനും യോഗം തീരുമാനിച്ചു. പി.പി.ഇ. കിറ്റുകളുടെ അപര്യാപ്തത മൂലം കോവിഡ് രോഗികളുടെ പരിചരണത്തില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മലയാളി ഡോക്ടര്‍മാര്‍, നഴ്സ്മാര്‍, മറ്റു മെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ ആശങ്ക പങ്കുവെച്ച എല്‍.കെ.എസ്. കണ്‍ട്രോള്‍റൂം യോഗം, യു കെ ഗവണ്‍മെന്റിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാവാനും വ്യോമയാന ഗതാഗതം സാധ്യമാകുന്ന മുറയ്ക്ക് യു കെയില്‍ നിന്നും കേരളത്തിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ യാത്ര സൗകര്യം ഒരുക്കുവാനും യു കെ ഗവണ്മെന്റിനോടും, ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരിനോടു ആവശ്യപ്പെടാനും ഇതിനു സഹായകരമായ പ്രവര്‍ത്തനത്തിനുതകുന്ന അഭ്യര്‍ത്ഥനകള്‍ കേരള സര്‍ക്കാരിനോട് സമര്‍പ്പിക്കാനും എല്‍.കെ.എസ്. യുകെ കണ്‍ട്രോള്‍റൂം യോഗം അഭ്യര്‍ത്ഥിച്ചു. കോവിഡ് 19 വൈറസ് ബാധ കൊണ്ട് മരണമടഞ്ഞ മലയാളികളുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തിയ യോഗം യുകെയിലെ പൊതുജന സമൂഹം ഈ കോവിഡ് 19 കാലത്തു അനുഭവിക്കുന്ന മറ്റു അടിയന്തിര ശ്രദ്ധ വേണ്ട പ്രശ്‌നങ്ങള്‍ ലോക കേരളസഭയെ അറിയിക്കുന്നതിനു വേണ്ടി 'കോവിഡ് 19 ഹെല്‍പ്ഡെസ്‌ക്' തുടങ്ങുവാനും വിവിധ നിര്‍ദ്ദേശങ്ങള്‍ ലോക കേരളസഭ അംഗങ്ങളുടെ താഴെ ഇമെയില്‍, വാട്‌സ്ആപ്പ് /ഫോണ്‍ നമ്പര്‍ വഴിയോ ഫേസ്ബുക് വഴിയോ അറിയിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും വിവിധ കട ബാധ്യതകളില്‍ നിന്നും കരകയറാനും ലോകത്തിനു തന്നെ മാതൃകയായ കേരളത്തിലെ ആരോഗ്യ സംരക്ഷണ പരിപാലനത്തിനു ശക്തി പകരാനും വേണ്ടി സാധ്യമായ സാമ്പത്തിക സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ലോക കേരള സഭ അംഗങ്ങള്‍ യുകെയിലെ പൊതുജന സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

ലോക കേരളസഭ അംഗം ഹരിദാസ് തെക്കേമുറി അധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക കേരള സഭ അംഗങ്ങള്‍ ആയ സ്വപ്ന പ്രവീണ്‍, കാര്‍മല്‍ മിറാന്‍ഡ, രാജേഷ് കൃഷ്ണ, ആഷിഖ് മുഹമ്മദ്, ഷാഫി റഹ്‌മാന്‍, ജയന്‍ എടപ്പാള്‍ തുടങ്ങിയവരും LKS കണ്‍ട്രോള്‍ റൂം യോഗത്തില്‍ യുകെയിലെ വിവിധ സംഘടനകളെയും സാംസ്‌കാരിക സമിതികളെയും പ്രതിനിധീകരിച്ച് ബിജു പിള്ള (ലണ്ടന്‍ സ്‌പോര്‍ട്‌സ് ലീഗ്), നിഷാര്‍ (MAUK), അബൂബക്കര്‍ സിദ്ധീഖ് കെ (അല്‍ ഇഹസാന്‍), നിധിന്‍ ചന്ദ് (സ്‌കോട്‌ലന്‍ഡിലെ സാമൂഹിക പ്രവര്‍ത്തക), ഫൈസല്‍ നാലകത്ത് (ലണ്ടനിലെ സാമൂഹിക പ്രവര്‍ത്തകന്‍), റോസ്ബിന്‍ രാജന്‍ (യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍), അപ്പ ഗഫൂര്‍ (എലിഫന്റ് ആന്‍ഡ് കാസില്‍ മലയാളി സമാജം), കെ.കെ. മോഹന്‍ദാസ്(ഒഐസിസി), ബാലകൃഷ്ണന്‍ ബാലഗോപാല്‍ (കെന്റ് മാധ്യമ പ്രവര്‍ത്തകന്‍), ഡോക്ടര്‍ സജയ് അച്യുതന്‍ (ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) എന്നിവര്‍ പങ്കെടുത്തു.

കോവിഡ് 19 ലോക കേരള സഭ ഹെല്‍പ് ഡെസ്‌ക് :

ഹരിദാസ് തെക്കും മുറി
ഫോണ്‍ /വാട്‌സാപ്പ്:+447775833754
ഇമെയില്‍ : tharidas@aol.com

ആഷിഖ് മുഹമ്മദ് നാസര്‍
ഫോണ്‍ /വാട്‌സാപ്പ് : +447415984534
ഇമെയില്‍: ashikmn@gmail.com

ജയന്‍ എടപ്പാള്‍
ഫോണ്‍ /വാട്‌സാപ്പ് : +447970313153
ഇമെയില്‍: jayanedapal@gmail.com

വാര്‍ത്ത അയച്ചത് : ജയന്‍ എടപ്പാള്‍

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented