.
വാഷിങ്ടണ്‍ ഡിസി: രണ്ടു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പലസ്തീനില്‍ എത്തുന്ന പ്രസിഡന്റ് ബൈഡന് വെസ്റ്റ് ബാങ്കില്‍ പലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഈസ്റ്റ് ജറുസലേമിലുള്ള ആശുപത്രിയും ബൈഡന് സന്ദര്‍ശിക്കും.
പലസ്തീന് സന്ദര്‍ശനത്തിന് മുന്നോടിയായി 316 മില്യണ്‍ ഡോളറിന്റെ ധനസഹായം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രംപിന്റെ ഭരണത്തില്‍ മൂന്നുവര്‍ഷം പലസ്തീനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തിവെച്ചിരുന്നു.
ഇസ്രായേല്‍ പലസ്തീന് സമാധാന ശ്രമങ്ങള്‍ പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ അവരുടെ വിശ്വാസം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിങ്ടണ്‍ പുതിയ സഹായവാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്ക് അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ 201 മില്യണ്‍ ഡോളര്‍ യുഎന്‍ റിലീഫ് ആന്റ് വര്‍ക്ക്സ് ഏജന്‍സിക്കാണ് നല്‍കുക.
ബൈഡന് അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 618 മില്യണ്‍ ഡോളറിന്റെ സഹായധനമാണ് പലസ്തീന് നല്‍കിയിട്ടുള്ളത്. പലസ്തീനിന്റെ വിശ്വാസം നേടിയെടുക്കുന്നതിന് ജറുസലേമില്‍ ട്രംപ് അടച്ചുപൂട്ടിയ കോണ്‍സലേറ്റ് തുറക്കുന്നതിനും ബൈഡന് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..