-
ന്യൂയോര്‍ക്ക്: മാന്‍ഹട്ടണില്‍ മെയ് 2 ന് വൈകീട്ട് 8 മണിയോടെ സൈഡ് വാക്കിലൂടെ നടക്കുകയായിരുന്ന ഏഷ്യന്‍ വനിതകളോട് മാസ്ക് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് തലക്ക് ചുറ്റിക കൊണ്ടു അടിച്ചു പരിക്കേല്പിച്ച കറുത്തവര്‍ഗക്കാരിയായ സ്ത്രീയെ കണ്ടെത്തുന്നതിന് ന്യൂയോര്‍ക്ക് പോലീസ് പൊതുജനത്തിന്റെ സഹായമഭ്യര്‍ത്ഥിച്ചു.
മുപ്പത്തൊന്നും ഇരുപത്തൊമ്പതും വയസ്സ് പ്രായമുള്ള ഏഷ്യന്‍ വനിതകളാണ് ആക്രമിക്കപ്പെട്ടത്. ഇവരെ തലക്ക് മുറിവേറ്റ നിലയില്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു.
50 വയസുള്ള പ്രായമുള്ള ശരീരം മുഴുവന്‍ കറുത്ത വസ്ത്രം ധരിച്ച സ്ത്രീയെയാണ് ഈ കേസില്‍ പോലീസ് തിരയുന്നത്.
ഇതൊരു വംശീയ അക്രമണമായിട്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്ക് ഹെയ്റ്റ് ക്രൈംസ് ടാസ്ക് ഫോഴ്സാണ് കേസ് അന്വേഷിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 1.800 577. 8477 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
ഏഷ്യന്‍ വംശജര്‍ക്കുനേരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്കയിലാണ് ഇന്ത്യക്കാര്‍ ഉള്പ്പെടെയുള്ളഏഷ്യക്കാര്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..