-
ഒക്‌ലഹോമ: പ്രസിഡന്റ് ബൈഡനെയും കോണ്‍ഗ്രസ് അംഗങ്ങളെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒക്‌ലഹോമ സംസ്ഥാനത്തെ തുള്‍സയില്‍ നിന്നുള്ള ജോണ്‍ ജേക്കബ് അഹറന്‍സിനെതിരെ (58) ഫെഡറല്‍ കേസ് ചാര്‍ജ് ചെയ്തതായി ആക്ടിംഗ് യു.എസ്.അറ്റോര്‍ണി ക്ലിന്റ് ജോണ്‍സണ്‍ അറിയിച്ചു. പണം തന്നില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ തുള്‍സ ടെലിവിഷന്‍ കേന്ദ്രത്തിലേക്കാണ് ജോണ്‍ അയച്ചിരിക്കുന്നത്.
പൊതുപ്രവര്‍ത്തകരെ വധിക്കുമെന്ന് ഓണ്‍ലൈനിലൂടെ ഭീഷണിപ്പെടുത്തിയാല്‍ അതിന് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അറ്റോര്‍ണി അറിയിച്ചു. തുള്‍സയിലെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്യപ്പെട്ട ജോണ്‍, ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ താന്‍ തന്നെയാണ് അയച്ചിരുന്നതെന്ന് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്ക് അറ്റോര്‍ണി ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. അറസ്റ്റുചെയ്ത ഇയാളെ തുള്‍സ കൗണ്ടി ജയിലിലടച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..