.
ഫ്ളോറിഡ: വിമാനത്തിലും ട്രെയിനുകളിലും ബസ്സുകളിലും ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കണമെന്ന ഫെഡറല്‍ ഗവണ്മെന്റ് തീരുമാനം ഫ്ളോറിഡ ഫെഡറല്‍ ജഡ്ജ് തള്ളിയതോടെ വിമാനത്തില്‍ ഇനി മുതല്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യു.എസ്. ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് (ടി.എസ്.എ) പ്രഖ്യാപിച്ചു.
ഫ്ളോറിഡ, താമ്പ, യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് കാതറിന് കിംബല്‍ ഫെബ്രുവരി 18 ന് രാവിലെയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
ഫെബ്രുവരി 2021 ലാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) മാസ്ക് മാന്‍ഡേറ്റ് നിര്‍ബന്ധമാക്കിയത്. ഈ ഉത്തരവാണ് കോടതി റിവേഴ്സ് ചെയ്തത്. സെപ്റ്റംബര്‍ 13 വരെയാണ് മാസ്ക് മാന്‍ഡേറ്റ് നീട്ടിയിരുന്നത്.
ഹെല്‍ത്ത് ഫ്രീഡം ഡിഫന്‍സ് ഫണ്ട് ഇതുസംബന്ധിച്ച് ലൊസ്യൂട്ട് ഫയല്‍ ചെയ്തത് 2021 ഫെബ്രുവരിയിലാണെന്നും മാസ്ക് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ഇവര്‍ വാദിച്ചത്.
ഇതോടെ സിഡിസിയുടെ പബ്ലിക് ട്രാന്സ്പോര്ട്ടേഷന് മാസ്കിങ്ങ് ഉത്തരവ് അസാധുവാക്കി.
ഫെഡറല്‍ ജഡ്ജിയുടെ വിധി നിരാശാജനകമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്കി അഭിപ്രായപ്പെട്ടു. വിധി മാസ്ക് ധരിക്കേണ്ട എന്ന സ്വാതന്ത്ര്യം നല്കുന്നുവെങ്കിലും മാസ്ക് ധരിക്കുന്നതാണ് നല്ലതെന്നും ജെന്പാസ്കി പറഞ്ഞു. വിധിക്കെതിരെ മറ്റു നിയമനടപടികള്‍ ആലോചിക്കുന്നുണ്ടെന്നും പ്രസ് സെക്രട്ടറി അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: TSA no longer enforcing mask mandate for planes, trains after ruling by federal judge
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..