ഡൊണാൾഡ് ട്രംപ് | Photo: AFP
വിസ്‌കോസില്‍: ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ലെന്നും ജീസസ് ക്രൈസ്റ്റാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച വിസ്‌കോസില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്ത് പ്രസംഗിക്കുകയായിരുന്നു ട്രംപ്.
നാം എല്ലാവരും സാധാരണ ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞാന്‍ എപ്പോഴും എന്റെ കണ്ണുകള്‍ ആകാശത്തിലേക്ക് ഉയര്‍ത്തും. എനിക്കാവശ്യമായ നിര്‍ദേശങ്ങള്‍ അവിടെ നിന്നാണ് ലഭിക്കുന്നത്. ട്രംപ് പറഞ്ഞു.
റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ തനിക്കുണ്ടായ ഒരനുഭവത്തെക്കുറിച്ച് ട്രംപ് വിശദീകരിച്ചു. നിങ്ങളാണ് ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി, ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. അല്ല ഞാനല്ല, ഒരിക്കലുമല്ല ട്രംപ് പറഞ്ഞു. നിങ്ങളല്ലെങ്കില്‍ പിന്നെ ആരാണ് ലോകത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തി. ജീസസ് ക്രൈസ്റ്റാണെന്നായിരുന്നു എന്റെ മറുപടി.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഭരണഘടന ആസ്വദിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഡൊണാള്‍ഡ് ട്രംപ് ഒരു ക്രൈസ്തവനാണെന്ന് അഭിമാനപൂര്‍വം അവകാശപ്പെട്ടു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..