
-
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ റോബര്‍ട്ട് ഒ ബ്രയാനും കൊറോണ വൈറസ് പോസിറ്റീവ്.
അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഒഫീഷ്യലിന് ആദ്യമായാണ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ചുള്ള വാര്‍ത്തക്ക് വൈറ്റ് ഹൗസ് സ്ഥിരീകരണം നല്കി.
കോവിഡ് 19 ന്റെ ചില ലക്ഷണങ്ങള്‍ റോബര്‍ട്ടില്‍ കണ്ടു തുടങ്ങിയതിനെ തുടര്‍ന്ന് സ്വയം ഐസൊലേറ്റ് ചെയ്തു. സുരക്ഷിതമായ സ്ഥലത്തിരുന്നാണ് ജോലി ചെയ്യുന്നതെന്നും വൈറ്റ് ഹൗസ് വെളിപ്പെടുത്തി.
പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ ഇതു സംബന്ധിച്ച് യാതൊരു പ്രശ്നങ്ങള്‍ ഇല്ലെന്നും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ജോലികള്‍ യാതൊരു തടസവുമില്ലാതെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഈ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് ബ്ലും ബെര്ദ് ന്യൂസാണ്.
പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ബന്ധപ്പെടുന്ന വൈറ്റ് ഹൗസ് സീനിയര്‍ സ്്റ്റാഫ് എല്ലാ ദിവസവും വൈറസ് ടെസ്റ്റിന് വിധേയമാകേണ്ടതുണ്ട്.
അമേരിക്കയിലെ ആരും തന്നെ കൊറോണ വൈറസില്‍ നിന്നും വിമുക്തരല്ല എന്നാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും മാസ്കും ശുചിത്വവും കര്‍ശനമായി പാലിക്കപ്പെടേണ്ടതാണെന്നും അധികൃതര്‍ തുടര്‍ച്ചയായി മുന്നറിയിപ്പു നല്കുന്നു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..