-
വാഷിങ്ടണ്‍ ഡിസി: ട്രംപിന്റെ ജന്മദിനമായ ജൂണ്‍ 14 ന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയും തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി 14 മില്യണ്‍ഡോളര്‍ ലഭിച്ചതായി ആര്‍.എന്‍.ഡിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇതു സര്‍വകാല റിക്കോര്‍ഡാണ്.
2016 ഒക്ടോബറില്‍ നടത്തിയ ഓണ്‍ലൈന്‍ ഫണ്ട് കളക്ഷന് ആകെ ലഭിച്ചത് 10 മില്യണ്‍ ഡോളറായിരുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 225 മില്യണ്‍ ഡോളര്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബൈഡന് ലഭിച്ചത് 100 മില്യണ്‍ ഡോളറാണ്.
ജൂണ്‍ 14 ന് 74-ാം വയസിലേക്ക് പ്രവേശിച്ച ട്രംപിന് ഓണ്‍ലൈനിലൂടെ ശരാശരി 46 ഡോളര്‍ വീതമാണ് ഗിഫ്റ്റായി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ 25 മില്യണ്‍ പിരിക്കാന്‍ കഴിഞ്ഞതായി മേക്ക് അമേരിക്കന്‍ ഗ്രേറ്റ് എഗെയ്ന്‍ വക്താവ് അറിയിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..