-
വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ ജസ്റ്റിസ് ഒഫീഷ്യല്‍ വിജയശങ്കറിനെ വാഷിങ്ടണ്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയായി പ്രസി.ട്രംപ് നോമിനേറ്റ് ചെയ്തു. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ജൂണ്‍ 25 ന് വൈറ്റ് ഹൗസ് പുറത്തുവിട്ടു.
ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അപ്പലേറ്റ് സെക്ഷന്‍ ഓഫ് ക്രിമിനല്‍ ഡിവിഷന്‍ ഡെപ്യൂട്ടി ചീഫാണ് ഇപ്പോള്‍ വിജയശങ്കര്‍. രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോടതിയിലേക്ക് വിജയശങ്കറിന്റെ 15 വര്‍ഷത്തേക്കുള്ള നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.
ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുന്നതിന് മുമ്പ് വാഷിങ്ടണ്‍ ഡിസിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിവരികയായിരുന്നു വിജയശങ്കര്‍.
ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും വെര്‍ജീനിയ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളില്‍ നിന്ന് ജെ.ഡി.യും (Juris Doctor) കരസ്ഥമാക്കി. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വാഷിങ്ടണ്‍ കോളേജ് ഓഫ് ലോയില്‍ അസോസിയേറ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..