
Photo: Mathrubhumi archives| Vivek R Nair
യു.കെ.: നാടിന്റെ അഭിമാനമായ ഒരു സ്ഥാപനം കൂടി കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്കു കൈമാറുകയാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളമാണ് നടത്തിപ്പില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത സംഘപരിവാറിന്റെ ഇഷ്ടക്കാരായ അദാനി ഗ്രൂപ്പിന് കൈമാറുന്നത്. കേരളത്തില്‍ രണ്ടു അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വളരെ നല്ല നിലയില്‍ നടത്തികൊണ്ടുപോവുന്ന കേരള സര്‍ക്കാര്‍, പ്രത്യേക കമ്പനി രൂപീകരിച്ച് തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തയ്യാറാണെന്നു വാഗ്ദാനം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് തിരുവനന്തപുരം വിമാനത്താവളം കേന്ദ്ര ഭരണകൂടം അദാനിക്ക് നല്‍കുന്നത്.
കേരളം വിട്ടുനല്‍കിയ 653 ഏക്കര്‍ ഭൂമിയില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പടുത്തുയര്‍ത്തിയതാണ് തിരുവനന്തപുരം വിമാനത്താവളം. 1932 ല്‍ തുടക്കം കുറിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബവും പിന്നീട് പലതവണയായി കേരളസര്‍ക്കാരും സൗജന്യമായി നല്‍കിയതാണ് ഭൂമി. എട്ടു വര്‍ഷത്തിനിടിയില്‍ 1000 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റി വിമാനത്താവള വികസനത്തിന് ചെലവിട്ടത്. 600 കോടി രൂപ മുടക്കി 18 ഏക്കറില്‍ പുതിയ ടെര്‍മിനലിന്റെ നിര്‍മാണം നടന്നുവരുന്നു. ഈ സൗകര്യങ്ങളെല്ലാം അദാനി ഗ്രൂപ്പിന് സമ്മാനിക്കുകയാണ് മോദി സര്‍ക്കാര്‍.
രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റഴിക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റഴിക്കുന്നതിനുള്ള തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും സമീക്ഷ യുകെ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി സമാനമനസ്കരുമായി ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സമീക്ഷ യുകെ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..