ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ കേരളദിനാഘോഷങ്ങള്‍ നവംബര്‍ 6 ന് ഫിലാഡല്‍ഫിയായില്‍


.

ഫിലാഡല്‍ഫിയ: കേരളപ്പിറവിയുടെ 66-ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 6 ന് ഞായറാഴ്ച വൈകുന്നരം 3:30 മുതല്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (9726 ബസല്‍റ്റന്‍ അവന്യൂ, യുണിറ്റ് 1) 19115 ല്‍ വച്ച് ആഘോഷപുര്‍വ്വം കൊണ്ടാടുന്നു.

ഞായറാഴ്ച വൈകുന്നേരം 3:30 ന് ഫിലാഡല്‍ഫിയ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനം നടക്കും. 4:30 ന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഫിലാഡല്‍ഫിയയിലെ സാമുഹിക, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗവും തുടര്‍ന്ന് കേരളത്തനിമയാര്‍ന്ന കലാസംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.

സമ്മേളനത്തില്‍വച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യമെരുക്കാന്‍ കാലം ചെയ്ത മാര്‍ ക്രിസ്‌തേസ്വം തിരുമേനിയുടെ നേതൃത്വത്തില്‍ തിരുവല്ല വൈ.എം.സി.എയും ചേര്‍ന്ന് തുടങ്ങിവച്ച വികാസ് സ്‌കൂള്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ട്രൈസ്റ്റേറ്റ് അംഗംങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുക തിരുവല്ല വൈ.എം.സി.എ പ്രതിനിധിക്ക് കൈമാറി. ഈ വര്‍ഷത്തെ കേരള ദിനാഘോഷങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ് പറഞ്ഞു.

ആഘോഷ പരിപാടികളുടെ വിജയത്തിനായി ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ സാജന്‍ വറുഗീസിന്റെ നേതൃത്വത്തില്‍, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ഓലിക്കല്‍, റോണി വറുഗീസ,് (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍), വിന്‍സന്റ് ഇമ്മാനുവല്‍, ജോബി ജോര്‍ജ്ജ,് അലക്‌സ് തോമസ് സുമോദ് നെല്ലിക്കാല, ജീമോന്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് നടവയല്‍, രാജന്‍ സാമുവല്‍, സുധ കര്‍ത്ത, സുരേഷ് നായര്‍ എന്നിവരും അംഗ സംഘടനകളുടെ പ്രതിനിധികളും പ്രവര്‍ത്തിക്കുന്നു.

വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ്ജ് ഓലിക്കല്‍

Content Highlights: Tristate Kerala Forum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented