
-
വാഷിങ്ടണ്‍: വിമാനം, ട്രെയിന്‍, ബസ് തുടങ്ങിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്ക്ക് നിര്‍ബന്ധമായും ധരിക്കണമെന്ന ഉത്തരവ് ജനുവരി വരെ നീട്ടിക്കൊണ്ട് ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് ഓഗസ്റ്റ് 17 ന് ഉത്തരവിട്ടു.
ജനവരി 18 വരെ താല്‍ക്കാലികമായി ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കുന്നതിനാണ് മാസ്ക്ക് മാന്‍ഡേറ്റ് നിര്‍ബന്ധമാക്കുന്നത്.
രാജ്യത്ത് കൂടുതല്‍ അപകടകാരിയും വ്യാപനശക്തിയുള്ളതുമായ ഡെല്‍റ്റാ വേരിയന്റ് ഓഫ് കോവിഡ്19 വര്‍ധിച്ചുവരുന്നു. ചില സംസ്ഥാനങ്ങളില്‍ മാസ്ക്ക് മാന്‍ഡേറ്റ് വീണ്ടും നിലവില്‍ വരികയും ചെയ്തിട്ടുള്ളതായി സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് അറിയിച്ചു.
കോവിഡ്19 നേക്കാള്‍ മാരകമാണ് ഡെല്‍റ്റാ വേരിയന്റെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷ്യല്‍ അധികൃതര്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്കി.
മുഖവും മൂക്കും വളരെ ടൈറ്റായി മറയ്ക്കുന്ന മാസ്ക്കുകള്‍ ധരിക്കുന്നത് മറ്റുള്ളവരില്‍ കോവിഡ് വ്യാപനം കുറക്കുന്നതിന് ഉപകരിക്കുമെന്ന് സി.ഡി.സി. അറിയിച്ചു.
ട്രാവല്‍ മാസ്ക്ക് മാന്‍ഡേറ്റ് ഫിബ്രവരി 1 നാണ് ആദ്യമായി നിലവില്‍ വന്നത്. പിന്നീട് സെപ്റ്റംബര്‍ 13 വരെ ഘട്ടം ഘട്ടമായി ഉയര്‍ത്തുകയായിരുന്നു.
പുതിയ നിയമമനുസരിച്ച് ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ അധികാരം നല്കുന്നു. 2 വയസ്സിന് താഴെയുള്ളവര്‍ക്കും പ്രത്യേക ശാരീരിക അവശതയനുഭവിക്കുന്നവര്‍ക്കും ഉത്തരവില്‍ നിന്നും ഒഴിവ് നല്‍കിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..