.jpg?$p=298ab5c&f=16x10&w=856&q=0.8)
.
സാന്‍ഫ്രാന്‍സിസ്കോ (കാലിഫോര്‍ണിയ): ടൂറിസ്റ്റ് ആന്റ് ഈ ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ച് ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും 5 വര്‍ഷത്തേക്കും നിലവിലുള്ള ഇ ടൂറിസ്റ്റ് വിസകളും സാധാരണ ടൂറിസ്റ്റ് വിസകളുമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്.
അമേരിക്കന്‍ പൗരന്മാര്ക്ക് വിതരണം ചെയ്തിട്ടുള്ള പത്തുവര്‍ഷത്തെ വിസകളും ഇനി ഉപയോഗിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്ന് കോണ്‍സുല്‍ ഡോ.ആകുല്‍ സബര്‍വാളിന്റെ അറിയിപ്പിലുണ്ട്.
ആഗോളതലത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതും വാക്സിനേഷന് വര്‍ധിക്കുന്നതും ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതുമാണ് സന്ദര്‍ശകവിസ പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യ ഗവണ്മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്
Content Highlights: Tourist Visas To India For US Nationals Restored
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..