ഫിഷിംഗിന് പോയ മൂന്നു സുഹൃത്തുക്കള്‍ കൊല്ലപ്പെട്ട നിലയില്‍


1 min read
Read later
Print
Share

-

ഫ്ളോറിഡ: സ്ട്രീറ്റി ലേയ്ക്കില്‍ മീന്‍പിടിക്കുന്നതിന് പോയ മൂന്നു സുഹൃത്തുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടതായി പോള്‍ക്ക് കൗണ്ടി ഷെരിഫ് ഗ്രാഡി ജൂഡ് പറഞ്ഞു. ജൂലായ് 17 നായിരുന്നു സംഭവം. ഡാമിയന്‍ ടില്‍മാന്‍ (23), കെവന്‍ സ്പ്രിംഗ് ഫീല്‍ഡ് (30), ബ്രാന്‍ഡന്‍ റോളിന്‍സ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്.

ലേക്ക് സ്ട്രീറ്റില്‍ മീന്‍ പിടിക്കുന്നതിന് ആദ്യമായി എത്തിയത് ടിന്‍മാനായിരുന്നു. അജ്ഞാതനായ ഒരാള്‍ ഇദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവിച്ചതൊന്നും അറിയാതെ മറ്റൊരു ട്രക്കില്‍ കെവനും റോളിന്‍സും എത്തിച്ചേര്‍ന്നു. ഇവരും വെടിയേറ്റാണ് മരിച്ചത്. വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് റോളിന്‍സ് തന്റെ അച്ഛനെ വിളിച്ചു. വളരെ പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തെത്തിയ അച്ഛനോട് റോളിന്‍സ് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ എന്താണ് സംസാരിച്ചതെന്നും ഷെരിഫ് ജൂഡ് വെളിപ്പെടുത്താന്‍ തയ്യാറായില്ല. വെടിയേറ്റ് മരിച്ചവര്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നോ മറ്റു കൂടുതല്‍ വിവരങ്ങളോ ഷെരിഫ് വെളിപ്പെടുത്തിയില്ല.

താംമ്പക്ക് സമീപമുള്ള സിറ്റിയില്‍ നിന്നുള്ളവരാണ് വെടിയേറ്റ് കൊല്ലപ്പെട്ട മൂന്നുപേരും. മൂന്നുപേരും കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നുവെന്നും ഷെരിഫ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് വരെ പ്രതിയെ കണ്ടെത്താനായിട്ടില്ലെന്നും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികവും കൗണ്ടി ഷെരിഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bible Convention

1 min

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍

Nov 9, 2021


Fr.Mathew Kunnath

2 min

ഫാ.മാത്യു കുന്നത്ത് നവതിയുടെ നിറവില്‍

May 22, 2021


Nikki Haley

1 min

ട്രംപിനെ തള്ളിപ്പറഞ്ഞ് നിക്കിഹേലി

Jan 12, 2021


Most Commented