-
ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കുഞ്ഞുകോശി പോളിനു കക്ഷിരാഷ്ട്രീയ ഭേദമന്യേ സൂം മീറ്റിംഗിലൂടെ നടത്തിയ സുഹൃദ് സംഗമം ശക്തമായ പിന്തുണ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലും ഉള്ള തിരുവല്ലാ നിയോജകമണ്ഡലത്തിലുള്ള സുഹൃത്തുക്കളുടെ സംഗമത്തിന് ചുക്കാന്‍ പിടിച്ചത് ഷിക്കാഗോയിലുള്ള പ്രവീണ്‍ തോമസ്സും, ന്യൂയോര്‍ക്കില്‍ നിന്നും ഷോളി കുമ്പിളുവേലിയുമാണ്. റവ.ജേക്കബ് ചാക്കോ പ്രാരംഭപ്രാര്‍ത്ഥന നടത്തി. ആമുഖ പ്രസംഗം നടത്തിയ കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം അപ്പുജോണ്‍ ജോസഫ് കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണിതെന്ന് അഭിപ്രായപ്പെട്ടു.
യു.ഡി.എഫ്. പത്തനംതിട്ട ജില്ല കണ്‍വീനറും, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ വിക്ടര്‍. ടി. തോമസ്, തിരുവല്ല നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.വര്‍ഗീസ് മാമ്മന്‍, മുന്‍ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പന്‍, മുന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കോണ്ടൂര്‍, ഫോക്കാന പ്രസിഡന്റ് ജോര്‍ജ്ജി വര്‍ഗീസ്, ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, മുന്‍ ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി.സി.മാത്യു, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ട്, ഡോ.മാമ്മന്‍ സി ജേക്കബ്, തോമസ് .ടി ഉമ്മന്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡംഗം ഏബ്രഹാം ഈപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷോളി കുമ്പിളുവേലി സ്വാഗതവും, ജെസ്സി റിന്‍സി നന്ദിപ്രകാശനവും നടത്തി.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..