വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു


.

ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 24 മുതല്‍ ജൂലൈ 4 വരേ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു.

ഇടവക വികാരി റവ. ഫാ. ആന്റണി പുല്ലുകാട്ടിന്റെ നേതൃത്വത്തില്‍ നടന്ന രൂപപ്രതിഷ്ഠാ ചടങ്ങുകളോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മുന്‍ നിശ്ചയപ്രകാരം സോമര്‍സെറ്റില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവ് മാര്‍ ജോയി ആലപ്പാട്ടിനെ ഇടവക വികാരിയും ട്രസ്റ്റിമാരും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. പിന്നീട് ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനെ ഇടവകാംഗങ്ങള്‍ ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

തുടര്‍ന്ന് നടന്ന ആഘോഷപൂര്‍ണ്ണമായ ദിവ്യബലി അഭിവന്ദിയ പിതാവ് മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. ഇടവക വികാരിയോടൊപ്പം, റോക്ലാന്‍ഡ് ഹോളി ഫാമിലി ദേവാലയ വികാരി ഫാ.റാഫേല്‍ അമ്പാടന്‍, ഫാ.പോളി തെക്കന്‍ സി.എം.ഐ, ഫാ.ഫിലിപ് വടക്കേക്കര എന്നിവര്‍ സഹകാര്‍മ്മികരായി. ദിവ്യബലിമധ്യേ പിതാവ് വചന ശുശ്രൂഷ നല്‍കി.

ദേവാലയത്തിലെ മുഖ്യകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം പരമ്പരാഗത രീതിയില്‍ കേരളീയ തനിമയില്‍ ദേവാലയത്തിലെ ഭക്ത സംഘടനയായ ജോസഫ് ഫാതേഴ്‌സ് ടീം അംഗങ്ങളുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ടു.

മലയാളികളുടെ സാംസ്‌കാരികവും, സാമൂഹികവും മതപരവുമായ ആഘോഷങ്ങളിലെ അവിഭാജ്യഘടകമായി മാറിയ ചെണ്ടേമേളം (ശിങ്കാരിമേളം), ഫയര്‍ വോര്‍ക്‌സ് എന്നിവ ആഘോഷ ചടങ്ങുകള്‍ക്ക് കൂടുതല്‍ മിഴിവേകി.

പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം സമാപനാശീര്‍വാദവും, തുടന്ന് അടുത്തവര്‍ഷത്തെ പ്രസുദേന്തിമാരായി ബാബു ആന്‍ഡ് വത്സമ്മ പെരുംപായില്‍, ജോനാഥന്‍, ലീന ആന്‍ഡ് ടോം പെരുംപായില്‍, ജോഷ് ജോസഫ്, ഷീന ആന്‍ഡ് മിനേഷ് ഫാമിലി, അനിയന്‍ ജോര്‍ജ് & സിസി ഫാമിലി എന്നിവരെ വാഴിക്കുകയും ചെയ്തു.

തുടര്‍ന്ന് സി.സി.ഡി പന്ത്രണ്ടാംക്ലാസ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. തുടര്‍ന്ന് അടിമ സമര്‍പ്പണം, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ശ്രുതിമധുരമായി ആലപിച്ച ഗാനങ്ങള്‍ ആലപിച്ചു.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ജിജീഷ് & ഹെല്‍ഗ തോട്ടത്തില്‍, ജോസ് പൗലോസ് & വിന്‍സി, ബെന്നി ജോസഫ് & അല്ലി, ഏബല്‍ സ്റ്റീഫന്‍ എന്നിവരായിരുന്നു.

തിരുനാളനോടനുബന്ധിച്ച് ദേവാലയാങ്കണത്തില്‍ ഒരുക്കിയ സ്റ്റാളുകള്‍ പിറന്ന നാടിന്റെ തിരുനാള്‍ ആഘോഷങ്ങളെ ഓര്‍മ്മപ്പെടുത്തി. പ്രമുഖ മലയാള ചലച്ചിത്ര പിന്നണി ഗായകരായ സുധീപ് കുമാര്‍, വില്യം ഐസക്, ഡെല്‍സി നൈനാന്‍ എന്നിവര്‍ അവതരിപ്പിച്ച ''മലബാര്‍ മ്യൂസിക്കല്‍ നൈറ്റ്'' ഷോയും, ഫയര്‍ വര്‍ക്സും ഏറെ പ്രശംസ പിടിച്ചു പറ്റി.

തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുകയും, തിരുനാള്‍ ആഘോഷങ്ങളുടെ പ്രധാന സംഘാടകരായ റോണി മാത്യു, ജോര്‍ജി ജോസ് എന്നിവര്‍ നേതൃത്വം നല്‍കുകകയും ചെയ്തു.

ജൂലൈ 4 ന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ ഒമ്പതു മണിക്ക് അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടന്നത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

തിരുനാള്‍ ആഘോഷങ്ങളിലും, തിരുകര്‍മ്മാദികളിലും സജീവമായി പങ്കെടുത്ത എല്ലാ ഇടവക സമൂഹത്തിനും വികാരി ഫാ.ആന്റണി പുല്ലുകാട്ട്, ട്രസ്റ്റിമാര്‍ എന്നിവര്‍ നന്ദി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : സെബാസ്റ്റ്യന്‍ ആന്റണി

Content Highlights: Thirunnal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented