.
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂണ്‍ 24 മുതല്‍ ജൂലൈ 4 വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ.ആന്റണി പുല്ലുകാട്ട് അറിയിച്ചു.
മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ദേവാലയത്തില്‍ ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്.
തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂണ്‍ ഇരുപത്തി നാലിന് വെള്ളിയാഴ്ച വെകീട്ട് 7.30 ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ടു. ദിവ്യബലിക്ക് ഫാ.മീന മുഖ്യകാര്‍മ്മികത്വവും ഇടവക വികാരി സഹകാര്‍മികത്വവും വഹിച്ചു. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു.
തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ചു വൈകീട്ടു 7 മണിമുതല്‍ പ്രമുഖ മലയാള ചലച്ചിത്ര പിന്നണി ഗായകരായ സുധീപ് കുമാര്‍, വില്യം ഐസക്, ഡെല്‍സി നൈനാന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ''മലബാര്‍ മ്യൂസിക്കല്‍ നൈറ്റ്'' ഷോയും, തുടര്‍ന്ന് ഫയര്‍ വര്‍ക്സും നടത്തപ്പെടും.
സ്‌നേഹവിരുന്നോടെയാണ് ഓരോ ദിവസത്തെയും തിരുനാള്‍ സമാപിക്കുന്നത്.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ജിജീഷ് & ഹെല്‍ഗ തോട്ടത്തില്‍, ജോസ് പൗലോസ് & വിന്‍സി, ബെന്നി ജോസഫ് & അല്ലി, ഏബല്‍ സ്റ്റീഫന്‍ എന്നിവരാണ്.
തിരുനാളിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ മുഖ്യ സംഘടാകരായ റോണി മാത്യു, ജോര്‍ജി ജോസ് എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ.ആന്റണി പുല്ലുകാട്ട് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റോണി മാത്യു - 732-429-3257
ജോര്‍ജി ജോസ് - 732-986-7683
സെബാസ്റ്റ്യന്‍ ആന്റണി - 732-690-3934
ടോണി മാങ്ങന്‍ - 347-721-8076
വാര്‍ത്തയും ഫോട്ടോയും : സെബാസ്റ്റ്യന്‍ ആന്റണി
Content Highlights: thirunnal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..