.
ഹൂസ്റ്റണ്‍: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രധാനപ്പെട്ട ഇടവകകളില്‍ ഒന്നായ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരണം മാര്‍ച്ച് 19,20 തീയതികളില്‍ ആഘോഷമായി നടത്തപ്പെട്ടു.
ഇടവക വികാരി ഫാ.ജോണിക്കുട്ടി പുലിശ്ശേരില്‍, തിരുനാള്‍ കൊടി ഉയര്‍ത്തിയതോടെ ആരംഭിച്ച മധ്യസ്ഥ പ്രാര്‍ത്ഥനാ പത്തൊമ്പതാം തിയതി പൂര്‍ത്തീകരിച്ചു.
തിരുന്നാള്‍ ദിനമായ മാര്‍ച്ച് 19 ന് രൂപത സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് റാസ കുര്‍ബാനക്കു മുഖ്യകാര്‍മ്മികന്‍ ആയി. രൂപത പ്രോക്യുറേറ്റര്‍ റവ.ഫാ:കുര്യന് നെടുവേലി ചാലുങ്കല്‍, ഹൂസ്റ്റണ്‍ ക്നാനായ പള്ളി വികാരി ഫാ:സുനി പടിഞ്ഞാറേക്കര, പെയര്‍ലാന്‍ഡ് സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോബി ചേലക്കുന്നേല്‍, ഫാ:റോയ് ജേക്കബ്, ഫാ:കെവിന് മുണ്ടയ്ക്കല്‍, ഫാ:ജോണിക്കുട്ടി പുലിശ്ശേരില്‍, എന്നിവര്‍ സഹകാര്‍മികരായി.
റാസാ കുര്‍ബാനയെ തുടര്‍ന്ന് സെന്റ് ജോസഫ് ഹാളില്‍ സംഘടിപ്പിച്ച കലാവിരുന്നില്‍ 150 ഓളം ഇടവക അംഗങ്ങള്‍ അണിചേര്‍ന്നു. മാര്‍ച്ച് 20 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ആഘോഷമായ കുര്‍ബാനയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്റെ സ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
മാര്‍ച്ച് 21 ന് വൈകീട്ട് നടന്ന മരിച്ചവര്‍ക്ക് വേണ്ടിയുള്ള തിരു കര്മങ്ങളോടെ 10 ദിവസം നീണ്ടുനിന്ന തിരുന്നാള്‍ ആചാരണങ്ങള്ക്കു സമാപനമായി. തിരുനാള്‍ ക്രമീകരണത്തിന് ഇടവക വികാരി ഫാ.ജോണിക്കുട്ടി പുലിശ്ശേരില്‍, അസിസ്റ്റന്റ് വികാരി ഫാ.കെവിന് മുണ്ടക്കല്‍ കൈക്കാരന്മാരായ പ്രിന്‍സ് മുടന്താഞ്ചലി, വര്‍ഗീസ് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഷിജൊ തെക്കേല്‍ പാരിഷ് സെക്രട്ടറിമാരായ സിജോ ജോസ്, അഞ്ചനാ തോമസ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തയും ഫോട്ടോയും : പി പി ചെറിയാന്
Content Highlights: thirunnal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..