-
വാഷിങ്ടണ്‍ ഡി. സി നോര്‍ത്തേണ്‍ വെര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ദേവാലയത്തില്‍ പത്തു ദിവസം നീണ്ടു നിന്ന വി. യൂദാ ശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.
ഷിക്കാഗോ സീറോമലബാര്‍ രൂപത സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് ഒക്ടോബര്‍ 22 നു പതാകയുയര്‍ത്തിയതോടെ ആരംഭിച്ച തിരുനാള്‍ ആഘോഷങ്ങള്‍ ഞായറാഴ്ച ആഘോഷമായ ദിവ്യബലിയോടും വര്‍ണ്ണാഭമായ പ്രദക്ഷിണത്തോടും മറ്റുപരിപാടികളോടും കൂടി സമാപിച്ചു .ദിവ്യബലിക്കും തിരുക്കര്‍മ്മക്കള്‍ക്കും ഫാ. ജോസഫ് കണ്ടത്തില്‍കൂടി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ക്രിസ്തുവിനുവേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച യൂദാശ്ലീഹായെ പോലുള്ള അനേകായിരം വിശുദ്ധന്മാരുടെയും രക്തസാക്ഷികളുടെയും ധന്യ ജീവിതമാതൃകകളാണ് ക്രൈസ്തവ സഭയുടെ വളര്‍ച്ചയുടെ നിദാനമെന്നു ഫാ.കണ്ടത്തില്‍കൂടി തന്റെ സന്ദേശത്തില്‍ പറഞ്ഞു.
ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂര്‍ സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധരുടെ തിരുസ്വരൂപവും വര്‍ണ്ണാഭമായ മുത്തുക്കുടകളും മറ്റുമായി ദേവാലയത്തിനു പുറത്തു വിശ്വാസികള്‍ പ്രദക്ഷിണം നടത്തി. 37 പ്രസുദേന്തിമാരാണ് ഇത്തവണ തിരുന്നാളിനുണ്ടായിരുന്നത്. 9 ദിവസങ്ങളില്‍ യൂദാശ്ലീഹായുടെ പ്രത്യേക നൊവേനയും വി.കുര്‍ബ്ബാനയും ഉണ്ടായിരുന്നു.
സെന്റ് ജൂഡ് ഇടവക വികാരി ഫാ.നിക്കോളാസ് തലക്കോട്ടൂര്‍, ഇടവക ട്രസ്റ്റിമാരായ ജയ്സണ്‍ ജോസഫ്, ജില്‍സണ്‍ ജോസഫ്, ജോസഫ് ജേക്കബ്, വിവിധ കമ്മിറ്റികള്‍ക്കു നേതൃത്വം വഹിച്ച റോണി തോമസ്, മാത്യൂസ് മാത്യൂ, സെര്ജിന് ജോണ്‍, സ്മിത ടോം, സോനാ ജിന്സണ്, ഷൈന്‍ സെബെസ് എന്നിവരാണ് ഇത്തവണത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. ജാസ്മിന് മണലേല്‍ സ്വാഗതവും റോണി തോമസ് നന്ദിയും പറഞ്ഞു. തിരുന്നാളിന്റെ തലേദിവസത്തെ നൃത്തസന്ധ്യയില്‍ വാര്‍ഡടിസ്ഥാനത്തില്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് നൃത്തപരിപാടികള്‍ അവതരിപ്പിച്ചു.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..