വിര്‍ജീനിയ സെന്റ് ജൂഡ് ദേവാലയത്തില്‍ വി.യൂദാശ്ലീഹായുടെ തിരുന്നാള്‍


വാഷിങ്ടണ്‍ ഡിസി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ദേവാലയത്തില്‍ വി യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 22 ന് കോടിയേറ്റോടെ ആരംഭിക്കും.

ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട് കൊടിയേറ്റു കര്‍മ്മങ്ങള്‍ക്കും തുടര്‍ന്നു 3 ദിവസങ്ങളിലായി നടക്കുന്ന ഇടവക ധ്യാനത്തിനു നേതൃത്വം നല്‍കും.

ഇടവക രൂപീകരണത്തിനു ശേഷമുള്ള മുന്നാമത്തെ ഇടവക തിരുന്നാളാണ് ഈ വര്‍ഷം നടക്കുന്നത്.

വാഷിങ്ടണ്‍-നോര്‍ത്തേണ്‍ വെര്‍ജീനിയ ഏരിയയിലുള്ള ഇരുന്നൂറോളം കുടുംബങ്ങള്‍ ഈ ഇടവകയുടെ കീഴില്‍ ഉണ്ട്.

ഒമ്പത് ദിവസത്തെ നൊവേനക്ക് ശേഷം ഒക്ടോബര്‍ 31 നാണ് തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ ദിവസം ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, ലദീഞ്ഞ്, സ്‌നേഹവിരുന്ന് എന്നിവ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് സെന്റ് ജൂഡ് ഇടവക വികാരി ഫാ.നിക്കോളാസ് തലക്കോട്ടുര്‍ നേതൃത്വം നല്‍കും.

ജോയിച്ചന്‍ പുതുക്കുളം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented