-
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പരി.കന്യാമറിയത്തിന്റെ പിറവി തിരുന്നാളിന്റെ കൊടിയേറി. ഇടവക വികാരി ഫാ.ബിബി തറയില്‍ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കൊടിയേറ്റി തദവസരത്തില്‍ ക്‌നാനായ ഫോറന വികാരി ഫാ.ജോസ് തറക്കല്‍, ഹാര്‍വെര്‍സ്‌ട്രോ മേയര്‍ മൈക്കിള്‍ കൊഹ്ട്, തിരുന്നാള്‍ പ്രസൂദേന്തിമാര്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ആഘോഷമായ ഇംഗ്ലീഷ് കുര്‍ബാനയോടെ പ്രധാന തിരുന്നാളിന് തുടക്കമായി.
സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ (വെള്ളി,ശനി,ഞായര്‍) പരി.കന്യാമറിയത്തിന്റെ പിറവി തിരുന്നാള്‍ ഭക്തി സാന്ദ്രമായി ആഘോഷിക്കും
ശനിയാഴ്ച വൈകീട്ട് 3.45 ന് ലദീഞ്ഞ്, 4 മണിക്ക് ഫാ. ലിജു തുണ്ടിയില്‍ മലങ്കര റീത്തു കുര്‍ബാനയും അര്‍പ്പിക്കും. തുടര്‍ന്ന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ തിരുന്നാള്‍ സന്ദേശം വൈകീട്ട് 6 മണിക്ക് ഫാ.ജോസ് തറക്കല്‍ അവാര്‍ഡ് വിതരണം നിര്‍വഹിക്കും. 6.30 ന് ഗാര്‍ഡന്‍ സ്റ്റേറ്റ് സിംഫണിയുടെ ഗാനമേളയും അരങ്ങേറും.
ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ലദീഞ്ഞ്, തിരുന്നാള്‍ റാസ, ഫാ.ജോസ് ആദോപ്പിള്ളിയുടെ കാര്‍മികത്വത്തില്‍ തിരുന്നാള്‍ സന്ദേശം, ഫാ.ബിന്‍സ് ചേത്തലിന്റെ നേതൃത്വത്തില്‍ വൈകീട്ട് 6 മണിക്ക് തിരുന്നാള്‍ പ്രദക്ഷിണം, സെന്റ് മേരീസ് ബീറ്റ്സ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വൈകീട്ട് 8 മണിക്ക് പരി.കുര്‍ബാനയുടെ ആശീര്‍വാദം തുടര്‍ന്ന് സ്‌നേഹവിരുന്ന് എന്നിവ നടക്കും. തിരുന്നാള്‍ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോസ് കാടാപുറം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..