-
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര്‍ 16 മുതല്‍ ഒക്ടോബര്‍ 25 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരന്‍ അറിയിച്ചു.
ആഘോഷമായ ദിവ്യബലിയും, നൊവേനയും എല്ലാദിവസവും വൈകീട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 25ന് ഞായറാഴ്ച രാവിലെ 9.30 ന് നടത്തപ്പെടും.
കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സി.ഡി.സി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും ആയിരിക്കും തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്.
ഒക്ടോബര്‍ 16 ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഇടവക വികാരി ഫാ.ലിഗോറിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്റ് തോമസ് വാര്‍ഡ് നേതൃത്വം നല്‍കും.
ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്റെ നൊവേനയും, പ്രാര്‍ത്ഥനകള്‍ക്കും വിവിധ വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും.
പതിനാറാം തിയതി സെന്റ്.തോമസ് വാര്‍ഡ്, പതിനേഴാം തിയതി സെന്റ്്.മേരീസ് വാര്‍ഡ്, പതിനെട്ടാം തിയതി സെന്റ് പോള്‍സ് വാര്‍ഡ്, പത്തൊമ്പതാം തിയതി സെന്റ് ജോസഫ് വാര്‍ഡ്, ഇരുപതാം തിയതി സെന്റ് ജോര്‍ജ് വാര്‍ഡ്, ഇരുപത്തിഒന്നാം തിയതി സെന്റ്. ആന്റണി വാര്‍ഡ്, ഇരുപത്തിരണ്ടാം തിയതി സെന്റ് ജൂഡ് വാര്‍ഡ്, ഇരുപത്തിമൂന്നാം തിയതി സെന്റ് അല്‍ഫോന്‍സാ വാര്‍ഡ്, ഇരുപത്തിനാലാം തിയതി സെന്റ്. തെരേസ വാര്‍ഡ്, എന്നിങ്ങനെ ആണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
വിശുദ്ധന്റെ പ്രധാന തിരുനാളായ ഒക്ടോബര്‍ 25 ന് ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ ദിവ്യബലിയും, ദിവ്യബലിക്കു ശേഷം ലദീഞ്ഞും, തിരുശേഷിപ്പ് വണക്കവും, തുടര്‍ന്ന് നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.
മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്‍ത്ഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജസ്റ്റിന് ജോസഫ് - 7327626744
സെബാസ്റ്റ്യന്‍ ആന്റണി - 7326903934
മനോജ് പാട്ടത്തില്‍ - 9084002492
St. Jude Novena and Thirunal 2019
വെബ് : www.stthomsayronj.org
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..