.
വാഷിങ്ടണ്‍ ഡി.സി: റഷ്യന്‍-യുക്രൈന്‍ യുദ്ധം അനിശ്ചിതമായി തുടരവേ പാട്രിയറ്റ് മിസൈല്‍ സിസ്റ്റം സ്ലോവാക്യയിലേക്ക് അയക്കുന്നതിന് യു.എസ്. തീരുമാനിച്ചതായി ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഏപ്രില്‍ 8ന് അറിയിച്ചു.
സെന്‍ട്രല്‍ യൂറോപ്പിലെ നാറ്റോ അംഗ രാഷ്ട്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യുക്രൈനിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള സ്ലോവാക്യയിലേക്ക് അയക്കുന്ന പാട്രിയറ്റ് മിസൈല്‍ സിസ്റ്റത്തിന് അതിര്‍ത്തിയിലേക്ക് വരുന്ന മിസൈലുകള്‍ തകര്‍ക്കുന്നതിനുള്ള ശേഷിയുണ്ട്. യു.എസ്. ട്രൂപ്പായിരിക്കും ഇതിന്റെ ഓപ്പറേഷന്‍ നടത്തുകയെന്നും ഡിഫന്‍സ് സെക്രട്ടറി പറഞ്ഞു. എത്ര നാള്‍ യു.എസ്. ട്രൂപ്പ് ഇവിടെ ഉണ്ടായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്. 300 എയര്‍ ഡിഫന്‍സ് സിസ്റ്റം റഷ്യന്‍ സേനക്കെതിരെ പ്രയോഗിക്കുന്നതിന് യുക്രൈന്‍ രാഷട്രത്തിന് നല്‍കണമെന്ന സ്ലോവാക്യ പ്രഖ്യാപിച്ചതിന് തൊട്ടു പുറകെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ അറിയിപ്പ് പുറത്തുവന്നത്.
റഷ്യന്‍ സൈന്യത്തെ ധീരതയോടെ യുക്രൈന്‍ സേനയും പൗരന്മാരും ചെറുത്തുനില്‍ക്കുന്നതിന് പിന്തുണ നല്‍കുക എന്നതാണ് തന്റെ രാഷ്ട്രം ചെയ്യുന്നതെന്ന് സ്ലോവാക്യ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗര്‍ പറഞ്ഞു.
എസ് 300 എയര്‍ ഡിഫന്‍സ് സിസ്റ്റം യുക്രൈനിന് നല്‍കുന്നതിനുള്ള സ്ലോവാക്യ തീരുമാനത്തെ പ്രസിഡന്റ് ജോ ബൈഡന്‍ നന്ദി പറഞ്ഞു. ഈ സിസ്റ്റം നല്‍കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി തന്നോടു നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: The U.S. to place Patriot missile defense system in Slovakia to help with Ukraine swap


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..