.
ഫ്ളോറിഡ: ഫ്ളോറിഡ സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂള്‍ വിദ്യാഭ്യാസ ജില്ലയായ മയാമി ഡേഡ് സ്കൂള്‍ ഡിസ്ട്രിക്ട് വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്കുന്ന ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടതില്ലെന്ന് സ്കൂള്‍ ബോര്‍ഡ് തീരുമാനിച്ചു.
ജൂലായ് 20 ബുധനാഴ്ച ചേര്‍ന്ന സ്കൂള്‍ ബോര്‍ഡ് യോഗത്തില്‍ അഞ്ചുപേര്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ നാല് അംഗങ്ങള്‍ സെക്സ് എഡ്യൂക്കേഷന്‍ ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ സ്കൂള്‍ വിദ്യാഭ്യാസ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള നാലാമത്തേതാണ് മയാമി ഡേഡ് സ്കൂള്‍ ഡിസ്ട്രിക്ട്. മാര്‍ച്ച് മാസം ഫ്ളോറിഡ ഗവര്‍ണര്‍ ഒപ്പുവെച്ച പാരന്റല്‍ റൈറ്റ്സ് ഇന്‍ എഡ്യൂക്കേഷന്‍ ബില്‍ ക്ലാസ് റൂമുകളില്‍ സെക്ഷ്വല്‍ ഓറിയന്റഷന്, ജെന്‍ഡര്‍ ഐഡന്റിറ്റി എന്നിവ ചര്‍ച്ച ചെയ്യുന്നത് നിരോധിച്ചിരുന്നു.
'പുസ്തകം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചതോടെ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് ആന്റ് എക്സര്‍സൈസ് പാഠങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പുസ്തകം തയ്യാറാക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു. ഗ്രേഡ് കെ മുതല്‍ മൂന്നു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സെക്ഷ്വല്‍ ഓറിയന്റഷന് ജെന്‍ഡര്‍ ഐഡന്റിറ്റി എന്നിവയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് നിരോധിച്ചിരിക്കുന്നത്. മിഡില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് സ്കില്‍സ് പഠിപ്പിക്കുന്ന പുസ്തകം ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..