തീപടര്‍ന്ന് രണ്ട് വീടുകള്‍ കത്തി നശിച്ചു


-

ടെക്‌സാസ്: വീടിന് പുറകിലിരുന്ന് ബൈബിള്‍ കത്തിക്കുന്നതിനിടയില്‍ തീ ആളിപടര്‍ന്ന് തന്റെ വീടും സമീപത്തുള്‌ള വീടും അഗ്നിക്കിരയായി. മാര്‍ച്ച് 7 ന് രാവിലെ 7.30 നായിരുന്നു സംഭവം. വീടിന്റെ വാതിലില്‍ മുട്ടി വിളിച്ചതിനെതുടര്‍ന്നാണ് അടുത്ത വീട്ടില്‍ താമസിച്ചിരുന്നവര്‍ ഉറക്കമുണര്‍ന്നത്. അതിനിടയില്‍ തന്നെ രണ്ടു വീടുകളിലെ മേല്‍ക്കൂരകള്‍ക്കും തീപിടിച്ചിരുന്നു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തി്‌ചേര്‍ന്ന അഗ്നിശമന സേനാംഗങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് തീയണച്ചതെന്ന് ഫയര്‍ ക്യാപ്റ്റന്‍ ജോണ്‍ ഫ്‌ളോറസ് പറഞ്ഞു.

തീ അണക്കുന്നതിനിടയില്‍ രണ്ടു വീടിന്റെയും മേല്‍ക്കൂര കത്തിയമര്‍ന്നിരുന്നു. എന്നാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല എന്നത് അത്ഭുതകരമാണന്നും ക്യാപ്റ്റന്‍ പറഞ്ഞു. ബൈബിളിന് തീയിട്ട സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ എന്തുകുറ്റമാണ് ചാര്‍ജ് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented