-
ഓസ്റ്റിന്‍: പാന്‍ഡമിക്കിനെത്തുടര്‍ന്ന് ടെക്സാസിലെ തൊഴിലില്ലായ്മ കുതിച്ചുയര്ന്നിരുന്നുവെങ്കില് ഇപ്പോള്‍ കുത്തനെ താഴേക്ക് വന്നിരിക്കുകയാണെന്ന് ടെക്സാസ് വര്‍ക്ക് ഫോഴ്സ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ഏപ്രിലില്‍ തൊഴിലില്ലായ്മ 12.5 ശതമാനമായിരുന്നതാണ് ഇപ്പോള്‍ 6.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ പേര് ജോലിക്ക് പോയി തുടങ്ങിയതിനാല്‍ ഫെഡറല്‍ ജോബ് ലസ് അസിസ്റ്റന്‍സ് നിര്‍ത്തല്‍ ചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല സഹായധനം ലഭിക്കാതായാല്‍ കൂടുതല്‍ തൊഴില്‍ അന്വേഷകരുണ്ടാകുമെന്നും ഗവണ്മെന്റ് പ്രതീക്ഷിക്കുന്നു. ടെക്സാസിലെ തൊഴില്‍ രഹിത വേതനത്തിനുപുറമെ ലഭിച്ചിരുന്ന സപ്ലിമെന്റല്‍ ബെനഫിറ്റ് 300 ഡോളര്‍ ജൂണ്‍ 26 മുതല്‍ ലഭിക്കുകയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടെക്സാസ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായെന്നും കോവിഡ് കേസുകള്‍ നാമമാത്രമായി മാറിയിരിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോവിഡ് മഹാമാരിയില്‍ ടെക്സാസില്‍ മാത്രം 52300 മരണവും 2.98 മില്യണ്‍ കോവിഡ് കേസുകളുമാണ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെക്സാസ് സംസ്ഥാനത്തെ കൗണ്ടി ഹാരിസും (6549) രണ്ടാമത് ഡാലസും (4110) ആണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..