.
ഡാലസ്: ഡാലസില്‍ നിന്നും ഹൂസ്റ്റണിലേക്ക് 240 മൈല്‍ തൊണ്ണൂറ് മിനിറ്റുകൊണ്ട് ഓടിയെത്തുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തടസ്സമായിരുന്ന ഭൂമി പിടിച്ചെടുക്കല്‍ തീരുമാനത്തിന് ടെക്‌സാസ് സുപ്രീം കോടതി അനുകൂലവിധി പ്രഖ്യാപിച്ചു. രണ്ടിനെതിരെ 5 വോട്ടുകളോടെയാണ് ജൂണ്‍ 24 ന് സുപ്രീം കോടതി ഉത്തരവിറക്കിയത്.
ടെക്‌സാസ് സെന്‍ട്രല്‍ റെയ്ല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കോര്‍പ്പറേഷന്‍ ഉടമകളില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഭൂമി വാങ്ങുന്നതിനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. അഞ്ച് ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ 2 പേര്‍ ഈ തീരുമാനത്തെ എതിര്‍ത്തു.
ടെക്‌സാസില്‍ നിന്നുള്ള ജെയിംസ് ഫ്രെഡറിക് ഭൂമി പിടിച്ചെടുക്കുന്നതിന് കമ്പനിക്കുള്ള അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അന്തിമതീരുമാനം പ്രഖ്യാപിച്ചത്.
ടെക്‌സാസ് സുപ്രീം കോടതി വിധി ടെക്‌സാസ് സെന്‍ട്രല്‍ സി.ഇ.ഒ. സ്വാഗതം ചെയ്തു. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള തടസ്സം ഇതോടെ ഇല്ലാതായതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
റോഡു മാര്‍ഗം ഡാലസില്‍നിന്നു ഹൂസ്റ്റണിലേക്ക് ഏകദേശം 240 മൈല്‍ സഞ്ചരിക്കണമെങ്കില്‍ നാലു മണിക്കൂറിലധികം വേണ്ടി വരും. ബൂള്ളറ്റ് ട്രെയിന്‍ വരുന്നതോടെ സമയം 90 മിനിറ്റായി കുറയുമെന്നതാണ് ഇതിന്റെ പ്രയോജനം. 16 ബില്യണ്‍ ഡോളറാണ് ഈ പ്രോജക്റ്റിന് വേണ്ടി ടെക്‌സാസ് സെന്‍ട്രല്‍ റെയില്‍വെ മാറ്റിവെച്ചിരിക്കുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Texas Supreme Court ruling supports the developer's legal right to force
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..