-
ഓസ്റ്റിന്‍: സ്‌റ്റെ അറ്റ് ഹോം ഉത്തരവ് ഔദ്യോഗികമായി ടെക്‌സാസ് സംസ്ഥാനത്ത് പിന്‍വലിച്ച ശേഷം ആദ്യമായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന.
മെയ് ആദ്യം മുതല്‍ സംസ്ഥാനത്ത് ഭാഗികമായി പ്രവര്‍ത്തന നിരതമായതിനു തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം 1935 ആണെന്ന് ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ടെക്‌സാസില്‍ അവസാനമായി ലഭിച്ച കണക്കനുസരിച്ച്് ഇതുവരെ 75400 കോവിഡ്19 രോഗികളാണുള്ളതെന്ന ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 1836 പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. 50439 രോഗികള്‍ക്ക് സുഖം പ്രാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനം വീഴ്ചവരുത്തിയതാണ് രോഗനിരക്ക് ഉയരുന്നതിനുള്ള കാരണം. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും മാസ്‌കുകളും ഉപയോഗിക്കണമെന്ന അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അത്ര ഗൗരവമായി എടുത്തിട്ടില്ലായെന്നതും രോഗം വര്‍ധിക്കുന്നതിന് കാരണമാണ്.
വാര്‍ത്ത അയച്ചത് : പി.പി. ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..